ദുബായുടെ മുകളിൽ പറന്നുയർന്ന് സാനിയ.. സ്വപ്നം യാഥാർത്ഥ്യമായത്തിന്റെ നിർവൃതിയിൽ താരം.. | Saniya Iyyapan Sky Diving Video Gone Viral.

Saniya Iyyapan Sky Diving Video Gone Viral : മലയാള സിനിമയിലെ യുവ നടിയാണ് സാനിയ ഇയപ്പൻ. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെ തിളങ്ങിയ താരമാണ് സാനിയ. പിന്നീട് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു ഈ താരം. ക്വീൻ എന്ന മലയാള സിനിമയിൽ നായികയായി എത്തിയ സാനിയ മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ നടി അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ് സാനിയ. താരത്തിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.

   

അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറെ നാളത്തെ ഒരു ആഗ്രഹമാണ് സഫലമായിരിക്കുന്നത്. ദുബായിൽ സ്കൈ ഡൈവിങ് ചെയ്യുകയായിരുന്നു നടി സാനിയ. നടിയുടെ ഈ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ദുബൈയുടെ ആകാശത്ത് സ്കൈ ഡൈവിങ് ചെയുന്ന സാനിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച നടിയുടെ ഈ വിശേഷം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരമായ ചിത്രങ്ങൾ തന്നെയാണ് സാനിയ പങ്കുവെച്ചത്. ചിത്രങ്ങളിൽ വളരെ അധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും സാനിയയെ കാണാൻ സാധിക്കും. അല്പം പോലും പേടി സാനിയയുടെ മുഖത്ത് കാണാൻ ഇല്ലായിരുന്നു. താരത്തിന്റെ ഈ കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

 

അടുത്തിടെ മലയാള സിനിമയിലെ പ്രമുഖ നടിയായ നസ്രിയയും ദുബായിൽ സ്കൈ ഡൈവിങ്ങ് നടത്തിയിരുന്നു. ഇതിനു പിന്നാലെ സാനിയ പങ്കുവെച്ച ഈ ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു. ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ സാനിയയുടെ ഫോട്ടോഷൂട്ടുകളും, ഡാൻസ് വീഡിയോകളും എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ നടി പങ്കുവെക്കുന്ന ഏറ്റവും പുതിയ ഈ വിശേഷമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *