പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് നടി സംവൃത.. ആശംസകളുമായി സിനിമാലോകം.. | Viral Video Actress Samvritha.

Viral Video Actress Samvritha: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു സംവൃത. നടിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. കഴിഞ്ഞ ദിവസം നടി തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. നടിയുടെ പത്താം വിവാഹവാർഷിക ദിനമായിരുന്നു കഴിഞ്ഞദിവസം. വിവാഹം മുതൽ ഇപ്പോൾ മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഉൾപെടെയുള്ളവ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോ ആണ് സംവൃത പങ്കുവെക്കുന്നത്.

   

മനോഹരമായ ചിത്രങ്ങൾ ആണ് വീഡിയോയിൽ ഈ ഉള്ളത്. സംവൃതക്കും ഭർത്താവ് അഖിലിനും വിവാഹവാർഷിക ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് സിനിമ ലോകം. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. വിവാഹ ശേഷം അഭിനയത്തിൽ അത്ര സജീവമല്ല സംവൃത. തന്റെ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം.

മലയാള സിനിമയിൽ താരങ്ങളുടെ വിവാഹവും, വിവാഹമോചന വാർത്തകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന സംവൃതയെ ആരാധകർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വൈറൽ ആവാറുണ്ട്. ഇപ്പോൾ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് സംവൃതയും അഖിലും.

 

2012 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സംവൃത വിവാഹിതയാവുന്നത്. പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്ന നടി ബിജുമേനോൻ നായകനായി എത്തിയ സിനിമയായ സത്യം പറഞ്ഞാൽ വിശ്വസിക്കാവോ എന്ന സിനിമയിലൂടെ, അഭിനയത്തിലേക്ക് മടങ്ങി വരികയായിരുന്നു. രണ്ടു മക്കളാണ് നടി സംവൃതക്ക്. രുദ്ര, അഗസ്ത്യ എന്നിങ്ങനെ രണ്ട് ആൺമക്കൾ ആണ് താരദമ്പതികൾക്ക് ഉള്ളത്. നടിയുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *