വളരെ എളുപ്പത്തിൽ ഉഗ്രൻ ചൊടിയുള്ള അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാം. ഒരു നുള്ള് അച്ചാർ മതി ഒരു പ്ലേറ്റ് ചോറ് അറിയാതെ തന്നെ നമ്മൾ കഴിക്കും. അത്രയും ടേസ്റ്റും ചൊടിയുമുള്ള ഒന്നാണ് അച്ചാർ. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒത്തിരി ഇഷ്ടമുള്ള ഈ അച്ചാറിൽ ഒളിഞ്ഞിരിക്കുന്ന സീക്രട്ട് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് നല്ല ടേസ്റ്റ് ഉള്ള മാങ്ങ അച്ചാറാണ്.
ഈ ഒരു റെസിപ്പി പ്രകാരം ഒരുതവണയെങ്കിലും അച്ചാർ ഉണ്ടാക്കി നോക്കൂ. നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അച്ചാർ ഉണ്ടാക്കുവാൻ ആയി ചെയ്യേണ്ടത് നമ്മൾ ഒരു മാങ്ങ എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കാവുന്നതാണ്. ഇനി നമുക്ക് മാങ്ങയിലേക്ക് മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇനി ഒരു അല്പം നേരം നമുക്ക് ഈ മാങ്ങ നീക്കി വയ്ക്കാം. ഇനി ഒരു പാത്രത്തിലേക്ക് കടുക് പൊട്ടിച്ചെടുത്ത് ജീരകവും ഉലുവയും ചേർത്ത് ഒന്നും വറുത്തെടുക്കാം. വറുത്തെടുത്ത ചേരുവകൾ ചൂടൊക്കെ മാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ ഒന്ന് പൊടിച്ചെടുക്കാവുന്നതാണ്.
ഇനി പാനിലേക്ക് എണ്ണ ചൂടായി വരുമ്പോഴേക്കും ഒരു ടീസ്പൂൺ അളവിൽ അല്പം കടുകും കൂടി ചേർക്കാം. അതിലേക്ക് അല്പം വെളുത്തുള്ളി ഇട്ട് വഴറ്റിയെടുക്കാം. നിങ്ങൾ ഉണ്ടാക്കുന്ന അച്ചാറിൽ എത്രയാണോ എരിവ് വേണ്ടതെങ്കിൽ അതനുസരിച്ച് മുളകുപൊടി ഇടുക. മുളക് കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം ലോ ഫ്ലൈമിൽ ആയിരിക്കണം വയ്ക്കുവാൻ. മുളകും പൊടിയുടെ പച്ചമണം വിട്ടുമാറി വരുമ്പോൾ. നേരത്തെ മാറ്റിവെച്ച മാങ്ങ കഷണങ്ങൾ പാനലിലേക്ക് ഇടാവുന്നതാണ്.
ഇനി വീണ്ടും നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ലോ ഫ്ലെയിമിൽ ആയിരിക്കണം ഈ അച്ചാർ ഉണ്ടാക്കുവാൻ. ഒരുപാട് കാലം നിങ്ങൾക്ക് അച്ഛൻകൂടാതെ ലഭിക്കണമെന്നുണ്ടെങ്കിൽ ഇതിലേക്ക് അല്പം വിനീഗർ കൂടിയും ചേർത്തു കൊടുക്കാം. അല്പം വിനീഗർ ചേർത്താൽ കാര്യത്തിൽ ഒരു രക്ഷയില്ല പൊളി തന്നെ. ഇത്രയേ ഉള്ളൂ നമ്മുടെ മാങ്ങാച്ചാർ വളരെ എളുപ്പത്തിൽ തന്നെ റെഡിയായിക്കഴിഞ്ഞു ആർക്കും എത്ര പെട്ടെന്നു വേണമെങ്കിലും ഈ ഒരു റെസിപ്പി പ്രകാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്. മാങ്ങാച്ചാർ ഉണ്ടാക്കുന്നതിന് കൂടുതൽ വിശദവിവരങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.