Palama’s Delicious Honey Muttai : നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള മിട്ടായിയുടെ റെസീപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തേൻ മിട്ടായിയുടെ പ്രത്യേകത എന്ന് പറയുന്നത് ഈ ഒരു മിട്ടായിയുടെ കഴിച്ചാൽ എല്ലാവരും പഴയ ഓർമ്മകളിലേക്ക് അലതലിപ്പോകും. മറ്റൊന്നുമല്ല നമ്മൾ ചെറുപ്പകാലം മുതൽ കഴിക്കാനുള്ള തേൻ മുട്ടായി ആണ്.
തേൻ മുട്ടായി നമുക്ക് വളരെ പെട്ടെന്ന് വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ് തേൻ മിട്ടായി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് ഒരുപാട് ഇൻഗ്രീഡിയൻസിന്റെ ആവശ്യം ഒന്നുമില്ല. വെറും മൂന്ന് ഇൻഗ്രീഡിയൻസ് മാത്രമേ മിട്ടായി തയ്യാറാക്കി എടുക്കാൻ ആയി ആവശ്യമായി വരുന്നുള്ളൂ. അതിനായിട്ട് നമുക്ക് മെയിനായി ആവശ്യം വരുന്നത് ദോഷമാവാണ്. വെള്ളം ഒന്നും ചേർക്കാതെ നല്ല കട്ടിയിൽ അരച്ചെടുക്കണം. ഒരു ദിവസം മുൻപ് ഉള്ള ദോശമാവാണ് നമുക്ക് ആവശ്യമായി വരുന്നത്.
ഈ ഒരു മാവിലേക്ക് തേൻ മിട്ടായിയുടെ നിറത്തിലുള്ള കളർ ചേർത്ത് യോജിപ്പിക്കാവുന്നതാണ്. എന്നിട്ട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഒന്നേകാൽ ടീസ്പൂൺ ഓളം ബേക്കിംഗ് സോഡ ചേർക്കാം. പിന്നെ ഇതിലേക്ക് ഒരു നുള്ള് ഉപ്പും കൂടിയും ഇട്ടു കൊടുക്കാം. നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ചെയ്തതിനു ശേഷം നല്ല തെളിഞ്ഞ എന്നതിലേക്ക് ചെറിയ ബോൾസ് ആക്കി ഇട്ടുകൊടുക്കാവുന്നതാണ്.
മാവ് നല്ല രീതിയിൽ മിക്സ് ചെയ്ത ഉടൻതന്നെ നമുക്ക് തേൻ മുട്ടായി തയ്യാറാക്കി എടുക്കാവുന്നതാണ്. മുട്ടായി തയ്യാറാക്കിയതിനു ശേഷം ഒരു കപ്പ് അളവിൽ പഞ്ചസാര മറ്റൊരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് ഒരുക്കി എടുക്കാവുന്നതാണ്. ഉരുക്കിയെടുത്ത പഞ്ചസാര ലായനിയിലേക്ക് മിട്ടായി ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് കൊടുക്കാം. മുട്ടായി തയ്യാറാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Shamees Kitchen