വെറും രണ്ടു ചേരുവകൾ ഉപയോഗിച്ച് ഇത്രയും ടേസ്റ്റ് ഉള്ള നാലുമണി പലഹാരം… ഉഗ്രൻ തന്നെ.

വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സ്നാക്സിനെ കുറിച്ചുള്ള റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ സ്നാക്സ് തന്നെയാണ് ഇത്. എങ്ങനെയാണ് ഇത്രയും സ്വാദ് ഏറിയ ഈ സ്നാക്സ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. സ്നാക്സിന്റെ പ്രത്യേകത എന്ന് പറയുന്നത് പാകത്തിനുള്ള എരിവും ഉപ്പുമാണ്.

   

നല്ല ടേസ്റ്റ് കൂടി കറുമുറു സ്നാക്സ് ഉണ്ടാക്കുവാൻ ആവശ്യമായി വരുന്നത് വെറും രണ്ട് ചേരുവകൾ മാത്രമാണ്. ആദ്യം തന്നെ ഒരു കപ്പ് അളവിൽ വറുത്ത അരിപ്പൊടി എടുക്കുക. സാധാരണ നമ്മൾ പത്തിരിയും ഇടിയപ്പവും ഒക്കെ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അരിപ്പൊടി. ഇനി ഒരു കപ്പ് വറുത്ത അരിപ്പയിലേക്ക് ടേബിൾസ്പൂൺ മൈദ ഇട്ടു കൊടുക്കാം. അതിനുശേഷം ഒരു കപ്പ് അരിപ്പൊടിയിലേക്ക് കാൽ കപ്പ് കടലമാവ് ചേർക്കാം. ഇനി നമുക്ക് ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ഇട്ടുകൊടുത്ത് ഈ പൊടികൾ മൂന്നും ഒന്ന് നല്ല രീതിയിൽ അരിച്ചെടുക്കുക.

ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് ആ പൊടിയിലേക്ക് ആവശ്യമായുള്ള ഉപ്പും ഓയിലും ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് അരിച്ചു വെച്ച പൊടികളൊക്കെ ഒന്ന് ഇട്ട് നന്നായി വാട്ടി കൊഴച്ച് എടുക്കാവുന്നതാണ്. ഇനി ഈ ചൂടോടുകൂടി തന്നെ ഈ പൊടി നല്ല രീതിയിൽ കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടി അല്പം ഓയിൽ തടവിയതിന് ശേഷം കുഴച്ചെടുക്കാവുന്നതാണ്.

 

കുഴച്ചെടുത്ത മാവ് നന്നായി ഒന്ന് പരത്തിയെടുത്ത് കത്തി ഉപയോഗിച്ച് ഒന്ന് ചെറിയ ചെറിയ പീസസ് ആക്കി മുറിച്ചെടുക്കാം. ഇത്രയേ ഉള്ളൂ നല്ല ചൂടായുള്ള എണ്ണയിൽ ഇതൊന്ന് വറുത്തെടുക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് അല്പം കുരുമുളകുപൊടിയും ഉപ്പും മുളകും ചേർത്ത് മിക്സ് ചെയ്ത് ഈ വറുത്തെടുത്തതിൽ എല്ലാം മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ചൂട് ചായകൊപ്പം നല്ല ടെസ്റ്റോടുകൂടിയുള്ള കറുമുറും സ്നാക്സ് റെഡിയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *