പാറ്റ ശല്യം ഉണ്ടോ നിങ്ങളുടെ വീടുകളിൽ… ഇങ്ങനെ ഒന്ന് ചെയ്തു നോകൂ!! പാറ്റകളെ വളരെ പെട്ടെന്ന് തന്നെ തുരത്താൻ സാധിക്കും.

പലപ്പോഴും അടുക്കളയുടെ വശത്തും ഗ്യാസും കുറ്റിയിരിക്കുന്ന ഭാഗങ്ങളിലും ഒക്കെ പാറ്റയെ കാണാൻ ഇടയാകാറുണ്ട്. അതുപോലെതന്നെ ഒരു ഭക്ഷണ സാധനങ്ങളോ മറ്റ് എന്തെങ്കിലും വെച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ചിലപ്പോൾ പാറ്റ വന്നിരിക്കാൻ സാധ്യതയുണ്ടാകാറുണ്ട്. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വരെ അവ കേടാക്കും. ഒരു സ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എവിടെയൊക്കെയാണ് പാറ്റകൾ വരുന്നത് എങ്കിൽ ആ ഭാഗത്ത് ഇവ രണ്ടുംമിക്സ് ചെയ്തു ഒന്ന് വിതറി ഇട്ടാൽ മതി ആ ഭാഗത്തേക്ക് പിന്നെ പാറ്റ വരികയില്ല.

   

സാധാരണ നമുക്ക് അറിയുമല്ലോ ഏതു ഭാഗത്തൊക്കെയാണ് പാറ്റകൾ വരുന്നത് എന്ന് ആ ഭാഗത്തൊക്കെ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. പാറ്റശല്യം വീടുകളിൽ ഉണ്ടാവുകയില്ല. ഇനിയിപ്പോൾ പാറ്റ വരാതിരിക്കാൻ കുറച്ചു കൂടി നല്ലത് സ്പ്രേ പോലുള്ള ലിക്വിഡ് ആണ് എങ്കിൽ എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ടേബിൾ സ്പൂൺ വിനീഗർ ഒഴിക്കുക. വിനീഗർ ഇല്ലെങ്കിൽ നമുക്ക് നാരങ്ങാനീര് ഉപയോഗിച്ചാലും മതി.

ഇനി നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഇവ രണ്ടും തമ്മിൽ നല്ല രീതിയിൽ ഒന്നും മിക്സ് ചെയ്ത് എടുക്കുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് ഒന്നുകൂടെ ഒന്ന് മിക്സ് ചെയ്യാം. ഇനി ഒരു സ്പ്രേ ബോട്ടിലേക്ക് ഈ ലിക്വിഡ് ഒഴിച്ച് നമുക്ക് പാറ്റ വരുന്ന ഇടങ്ങളിൽ എല്ലാം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

 

ഇനിയിപ്പോൾ നമ്മുടെ വീടുകളിലും വിനീഗറും ഇല്ല ചെറുനാരങ്ങയില്ല എങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് പറ്റയെ ഒഴിപ്പിക്കണം എന്നും വെച്ചാൽ ഏതെങ്കിലും ഒരു ഷാമ്പൂ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൂട്ടി യോജിപ്പിച്ച് അല്പം വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്ത് നമുക്ക് സ്പ്രേ ചെയ്യുകയും ചെയാം. ഇതുപോലെ പല പല മാർഗങ്ങൾ തന്നെയാണ് വാർത്തകളെ ഇല്ലാതാക്കുവാൻ ഉള്ളത്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്സുകൾ അറിയാൻ നൽകുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *