കത്തി ഉപയോഗിക്കാതെ എത്ര മീനുകൾ വേണമെങ്കിലും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാം…

നമ്മുടെ വീടുകളിൽ അമ്മമാരൊക്കെ മീൻ നന്നാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എത്ര പെട്ടെന്നാണല്ലേ അമ്മമാരൊക്കെ മീൻ നല്ല സ്പീഡില് നന്നാക്കിയെടുക്കുന്നത്. അമ്മമാര് ചെയ്യുന്നതുപോലെ നമുക്ക് ചിലപ്പോൾ ചെയ്യാൻ സാധിക്കണമെന്നില്ല. എന്നാൽ അത്തരത്തിലുള്ള ഒരു പ്രതിസന്ധിഘട്ടത്തിൽ കത്തി പോലും ഉപയോഗിക്കാതെ എങ്ങനെയാണ് മീൻ വളരെ പെട്ടെന്ന് നന്നാക്കിയെടുക്കുക എന്നുമായാണ് നിങ്ങൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്.

   

ഇപ്പൊ കരിമീന്റെയൊക്കെ ചെതുമ്പല് കളയുവാനും അതുപോലെതന്നെ മീനിന്റെ കറുത്ത തൊലികൾ കളയാനും ഒക്കെ എല്ലാവർക്കും വളരെയേറെ ബുദ്ധിമുട്ടാണ്. അപ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഈ കരിമീൻ എങ്ങനെയാണ് ക്ലീൻ ചെയ്ത് എടുക്കുക. കരിമീൻ മാത്രമല്ല ചാള, ചെമ്പല്ലി എന്നിങ്ങനെയുള്ള മീനുകളൊക്കെ ഈ ഒരു മെത്തേഡിലൂടെ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചാളയൊക്കെ ഫ്രൈ ചെയ്തെടുക്കുമ്പോൾ വീടിനുള്ളിൽ ഒരു ഗന്ധകം അനുഭവിക്കും.

അത്തരത്തിലുള്ള ഗന്ധകം ഒക്കെ എങ്ങനെ നീക്കം ചെയ്യാം എന്നുള്ള ഒത്തിരി ടിപ്സുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മീനിന്റെ ചിതമ്പല് കളയുവാൻ വേണ്ടി നമുക്ക് പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന സ്ക്രബർ എടുക്കുക. ഫ്രഷ് ആയിട്ടുള്ള സ്ക്രബർ ആയിരിക്കണം എടുക്കേണ്ടത്. ശേഷം നല്ല രീതിയിൽ ഒന്ന് ഉരച്ചു കൊടുത്താൽ മതി വളരെ പെട്ടെന്ന് തന്നെ മീനിന്റെ മേലുള്ള ചിതമ്പൽ എല്ലാം തന്നെ പോയി കിട്ടും. ചിതമ്പല് കളയുന്നതിനേക്കാൾ മുൻപ് അല്പനേരം വെള്ളത്തിൽ ഇട്ട് വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചിതമ്പൽ നീക്കം ചെയ്യാൻ കഴിയും. ഇനി കത്രിക ഉപയോഗിച്ച് മീനിന്റെ ചിറകുകൾ എല്ലാം വെട്ടി കളയാം.

 

ഇനി ഈ മീൻ വൃത്തിയാക്കുവാനായി ഒരു വാളംപുളി അല്പം വെള്ളത്തിനകത്ത് ഇടുക. വാളംപുളി കുതിർന്നു വന്നതിനുശേഷം അതിലേക്ക് അൽപനേരം മീനെ ഇറക്കി വയ്ക്കാം. ഇനി ഒരു രണ്ടുമിനിറ്റ് ശേഷം വാളംപുളിയിൽ നിന്ന് മീൻ എടുത്തു പതുക്കെ ഒന്ന് തൊടുമ്പോഴേക്കും മീനിന്റെ സൈഡിലുള്ള തൊലികൾ എല്ലാം പോകുന്നതായി കാണാം. വാളംപുളി ഉപയോഗിക്കാതെ തന്നെ നമുക്ക് ഈ രീതിയിൽ മീനിന്റെ തൊലികൾ എല്ലാം നീക്കം ചെയ്യാൻ കഴിയും. നിങ്ങൾക്ക് മീൻ നന്നാക്കാൻ അറിയാത്തവരാണ് എങ്കിൽ ഇതുപോലൊന്ന് ചെയ്തു നോക്കൂ. മീൻ നന്നാക്കുന്നതിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *