വെള്ള ഉടുപ്പ് ധരിച്ച് മാലാഖയെ പോലെ നിൽക്കുന്ന ഈ പെൺകുട്ടിയെ അറിയുമോ? മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഇത്.. | Guess This Malayalam Actress.

Guess This Malayalam Actress : പുഞ്ചിരി തുളുമ്പുന്ന മുഖം. വെള്ള ഉടുപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ? മലയാളികളുടെ പ്രിയങ്കരിയായ നടിയാണിത്. സിനിമയിൽ ബാലതാരമായി എത്തി ഏവരുടെയും മനസ്സ് കീഴടക്കിയ മലയാളത്തിലെ യുവനടിയുടെ ചിത്രമാണിത്. ഇത് മറ്റാരുമല്ല. നടി നസ്രിയ നസീമിനെ ആണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്. നടിയുടെ ബാല്യകാല ചിത്രമാണിത്. നസ്രിയ തന്റെ പ്രൊഫഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരികയായിട്ടാണ്. നടിയുടെ ആദ്യത്തെ സിനിമയായിരുന്നു 2006 ൽ പുറത്തിറങ്ങിയ പളുങ്ക്.

   

മമ്മൂട്ടി നായകനായി എത്തിയ ഈ സിനിമയിൽ ബാലതാരം ആയിട്ടാണ് നസ്രിയ അഭിനയിച്ചത്. തുടർന്ന് ബാലതാരമായി അഭിനയിച്ചു മലയാളികൾക്ക് സുപരിചിതയായി നസ്രിയ. 2013ൽ മാഡ് ഡാഡ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു നസ്രിയ. അവതാരക, നടി എന്നതിലെല്ലാം ഉപരി നല്ലൊരു ഗായിക കൂടിയാണ് നസ്രിയ. സിനിമകളിൽ പിന്നണി ഗായികയയും നസ്രിയ പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമ നിർമ്മാണ രംഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് നസ്രിയ. നടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് നേരം, രാജാറാണി, സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർഡേയ്‌സ്, കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയവ. മലയാളത്തിനു പുറമേ തമിഴിലും ഏറെ ശ്രദ്ധിക്കപ്പെട്ട യുവ നടിയാണ് നസ്രിയ നസീം.

 

തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് നസ്രിയ സ്വന്തമാക്കിയിട്ടുള്ളത്. മലയാളസിനിമയിലെ യുവ നടനായ ഫഹദ് ഫാസിൽ ആണ് നസ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നസ്രിയ. പിന്നീട് 2018 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു നസ്രിയ.

Leave a Reply

Your email address will not be published. Required fields are marked *