ഹാപ്പി ബർത്ത്ഡേ ബിത്താനി.. അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ!! | Birthday Wishes For Ishaani From Sister Ahaana.

Birthday Wishes For Ishaani From Sister Ahaana : മലയാള സിനിമ സീരിയൽ നടനാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ ആരാധകരുടെ പ്രിയങ്കരനാണ്. നടനെ പോലെ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു നടന്റെ കുടുംബത്തെയും. ഭാര്യ സിന്ധുവും നാല് പെണ്മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ നടന്റെ ഇളയ മകൾ ഇഷാനിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സഹോദരി അഹാന. കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. സിനിമയിലെ അറിയപ്പെടുന്ന യുവനടി കൂടിയാണ് അഹാന.

   

ഇൻസ്റ്റഗ്രാമിൽ ആഹാന പങ്കുവെക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞദിവസം ഇഷാനിയുടെ 22 മത് പിറന്നാൾ ദിനം ആയിരുന്നു. ഇഷാനിക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് അഹാന. ബാല്യകാല ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും കൂട്ടിചേർത്ത് കൊണ്ടുള്ള വീഡിയോ ആണിത്. ഇതിനോടൊപ്പം തന്നെ മനോഹരമായ പിറന്നാൾ കുറിപ്പും ആഹാന പങ്കുവെക്കുന്നു.

ഹാപ്പി ബർത്ത് ഡേ ബിത്താനി.. എന്റെ എല്ലാ കാര്യത്തിലും നീ സഹായത്തിനായി എത്തുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. ഹാപ്പി ബർത്ത് ഡേ സുന്ദരികുട്ടി.. ഈ പിറന്നാൾ സമ്മാനം നിനക്ക് ഇഷ്ടമാവും എന്ന് കരുതുന്നു.. എന്നിങ്ങനെയാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനു മറുപടിയുമായി ഇഷാനി കമന്റ്‌ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ഇഷാനിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് കമന്റ്‌ ചെയ്തതത്.

 

സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ താരകുടുംബമാണ് കൃഷ്ണകുമാറിന്റെ. നടന്റെ നാലു മക്കളും സോഷ്യൽ മീഡിയയിൽ തിളങ്ങുകയാണ്. ഒപ്പം തന്നെ സിനിമയിലും ഇവർ ചുവടു ഉറപ്പിച്ചു കഴിഞ്ഞു. താര കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സർദാഹ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ആഹാന പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *