ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പുകൾക്കൊരുങ്ങി ദേവിക നമ്പ്യാർ!! ആശംസകളുമായി ആരാധകലോകം.. | Singer Vijay Madhav Shares A Happy News.

Singer Vijay Madhav Shares A Happy News : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ് ആണ് വിജയ് മാധവ്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ് വിജയ്. 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വൈകാതെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകർക്ക് മുന്നിൽ പങ്കുവെക്കുകയായിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്ന വാർത്തയാണ് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഈ വിശേഷം പുറത്ത് വിടുകയായിരുന്നു.

   

പിന്നാലെ ദേവികയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം കൂടുകയായിരുന്നു. യൂട്യൂബ് ചാനലിൽ സജീവമാണ് ഇരുവരും. ഇരുവരുടെയും പുതിയൊരു വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ദേവിക പുതിയ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വിജയ് ആണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. വളരെ വിശദമായി താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ വിജയ് ഇങ്ങനെ പറയുന്നു.

“ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം. ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്. വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു” എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിജയ്. അർധ രാത്രി 12 മണി കഴിഞ്ഞാൽ എന്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും എന്നാണ് വിജയ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത്.

 

ഗായികയുടെ റോളിൽ തിളങ്ങാൻ പോവുകയാണ് ദേവിക എന്ന സന്തോഷ വാർത്തയാണ് വിജയ് ആരാധകരെ അറിയിച്ചത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. പോസ്റ്റ് പങ്കുവെച്ച തൊട്ട് പിന്നാലെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തുകൊണ്ട് എത്തിയത്. ഇരുവർക്കും ആശംസാ പ്രവഹമാണ്. ഒപ്പം തന്നെ പുതിയ അഥിതിക്കായുള്ള കാത്തിരിപ്പിലും കൂടിയാണ് ഇരുവരുടെയും ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *