ലഹങ്കയിൽ അതീവ സുന്ദരിയായി യുവനടി കല്യാണി!! വൈറൽ ആയി ചിത്രങ്ങൾ.. | Viral Pictures Of Actress Kalyani Priyadarshan.

Viral Pictures Of Actress Kalyani Priyadarshan : മലയാള സിനിമയിലെ യുവനടി ആണ് കല്യാണി പ്രിയദർശൻ. മലയാളത്തിലെ മുൻനിര സംവിധായകനായ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു കല്യാണി. നിരവധി ആരാധകർ ആണ് നടിക്ക് ഉള്ളത്. നടിയുടെ ഫോട്ടോ ഷൂട്ടുകളും, വസ്ത്രധാരണവും എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കല്യാണിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ വൈറലാക്കിയിരിക്കുന്നത്. ചിത്രങ്ങളിൽ അതീവസുന്ദരിയായി കല്യാണിയെ കാണാൻ സാധിക്കും.

   

ചുവപ്പും ഓറഞ്ച് നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് കല്യാണിയെ കാണാൻ സാധിക്കുക. ഹെവി വർക്ക് ഉള്ള ലഹങ്കക്ക് സിമ്പിൾ ആയ മേക്കപ്പ് ചെയ്ത്, മിനിമം ആഭരണങ്ങളും ധരിച്ചാണ് നടി എത്തിയത്. എത്‌നിക് ലുക്കിൽ പ്രത്യക്ഷപ്പെട്ട നടി കല്യാണിയുടെ പുതിയ ലുക്ക്‌ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി പേരാണ് ഈ മനോഹരമായ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്.

നിമിഷ നേരം കൊണ്ടാണ് കല്യാണിയുടെ ചിത്രങ്ങൾ വൈറലായത്. കഴിഞ്ഞദിവസം നിർമ്മാതാവ് വിശാഖിന്റെ കല്യാണത്തിന് എത്തിയ കല്യാണിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മലയാളത്തിൽ കല്യാണിയുടെ ആദ്യത്തെ സിനിമയാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ.

 

പിന്നീട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ കല്യാണി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും കല്യാണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ നടിയായി മാറി കഴിഞ്ഞു കല്യാണി പ്രിയദർശൻ. ശേഷം മൈക്കിൽ ഫാത്തിമയാണ് കല്യാണിയുടെ അടുത്ത പുതിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *