കാതൽ സിനിമയിൽ എന്റെ ഭാഗം പൂർത്തിയായിക്കഴിഞ്ഞു… സിനിമ അണിയറ പ്രവർത്തകർക്ക് സെറ്റിൽ ബിരിയാണി വിളമ്പികൊടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. | Megastar Mammootty And Jotika Are Serving Biryani.

Megastar Mammootty And Jotika Are Serving Biryani : ഏറെനാളുകളായി കാതൽ സിനിമയുടെ ഷൂട്ടിംഗ് വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുക്കുന്ന കാതൽ ദിക്കർ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടി കാതൽ എന്ന സിനിമയിലെ തന്റെ ഷൂട്ടിംഗ് ഭാഗങ്ങളെല്ലാം അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരോട് തുറന്നുപറഞ്ഞ് എത്തിയിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ​ഇടംനേടിയത്.

   

അതോടൊപ്പം തന്നെ ഷൂട്ടിംഗ് സൈറ്റിലുള്ള അണിയറ പ്രവർത്തകർക്ക് മട്ടൻ ബിരിയാണി വിളമ്പികൊടുത്ത് സാധാരണ വ്യക്തികളെ പോലും സംസാരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം വിളബുവാൻ ജ്യോതികനിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചു കൊണ്ട് എത്തിയിരുന്നു. ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയറുന്നത്. ” കാതൽ ദി കോർ എന്ന ചിത്രത്തിലെ എന്റെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചു.

ഇത്രയും വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ ഇത്രയും നന്നായി സന്തോഷിച്ച ഷൂട്ടിംഗ് ദിവസങ്ങൾ ഉണ്ടായിട്ടില്ല”എന്ന് താരം പറഞ്ഞ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. കാതൽ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ സിനിമ അണിയ പ്രവർത്തകർക്ക് യാതൊരു താര ജാഡയും ഇല്ലാതെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ജ്യോതികയും നിന്നുകൊണ്ട് മട്ടൻ ബിരിയാണി വിളമ്പിക്കൊടുക്കുന്ന താരങ്ങളെ കണ്ടാണ് ഇപ്പോൾ മലയാളികൾ ഏറെ ഞെട്ടലോടെ നിൽക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബിരിയാണി വിളമ്പുന്ന ജ്യോതികയും സംവിധായകൻ ജിയോ ബേബിയെയും ചിത്രത്തിൽ കാണാം.

 

നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. കാതൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ദിവസം മുതൽ തന്നെ നിരവധി വാർത്തകൾ തന്നെയായിരുന്നു നിറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് ഈ സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതിയും ഒത്തുകൂടിയ സിനിമ ആയതുകൊണ്ട് തന്നെ വലിയ വിജയം നേടുമെന്ന വിശ്വസത്തിലാണ് ഇപ്പോൾ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *