പിറന്നാൾ ആഘോഷ നിറവിൽ താര കുടുംബം… പിറന്നാൾ ദിനത്തിൽ ശാലിനിക്ക് അജിത്ത് നൽകിയ സർപ്രൈസ് കണ്ടോ. | Tara Family In Full Birthday Celebration.

Tara Family In Full Birthday Celebration : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർനെടുത്ത പ്രിയ താരമാണ് ശാലിനി. ശാലിനി എന്ന പേരിൽ അറിയപ്പെടുന്നതിനേക്കാൾ ആരാധകർക്ക് ഒത്തിരി സുപരിചിതം ബേബി ശാലിനി എന്ന പേരിലാണ്. അനേകം സിനിമകളിൽ അഭിനയിച്ച് വളരെയധികം ജനശ്രദ്ധ നേടിയെടുത്ത ഈ താര നടിയുടെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ബാലതാരമായി ചലച്ചിത്ര സിനിമയിലേക്ക് അരങ്ങേറി കൊണ്ട് നായിക വേഷത്തിൽ അനിയത്തിപ്രാവ് എന്ന സിനിമയിൽ കടനെത്തുകയായിരുന്നു.

   

തമിഴകത്തിലെ ഒട്ടേറെ ആരാധകരുള്ള അജിത്താണ് താരത്തിന്റെ ജീവിതപങ്കാളി. അജിത്തുമായി വിവാഹം കഴിച്ചതോടെ അഭിനയ മേഖലയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ അജിത്തും ശാലിനിയും ഒട്ടും തന്നെ ആക്റ്റീവ് അല്ലാത്തതിനാൽ ശാലിനിയുടെ സഹോദരി ശ്യാമിലി വഴിയാണ് താരദമ്പതിമാരുടെ ജീവിത വിശേഷങ്ങള്‍ ആരാധകർ അറിഞ്ഞെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ശാലിനിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോകളും ആണ്.

” 43 വയസ്സ് ജന്മദിനത്തിലും താരത്തെ കാണുമ്പോൾ 18 കാരിയുടെ തിളക്കമാണ് ” എന്നാണ് ആരാധകരുടെ മറുപടി. മക്കളും അജിത്തും ഒരുമിച്ച് ആഘോഷമാക്കിയ പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെയാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. 1983ല്‍ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കടന്നെത്തുന്നത്. 80ലധികം സിനിമകൾ തന്നെയാണ് താരം ഇതിനോടകം അഭിനയിച്ചത്.

 

മലയാളം ഭാഷ കൂടാതെ തന്നെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അനവധി സിനിമകളിൽ നായികയായി താരം കടന്നു എത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലങ്ങൾ മാത്രമേ താരം സിനിമയിൽ സജീവമായി ഉണ്ടായിരുന്നുള്ളൂ എങ്കിലും താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർ ഒത്തിരി സ്നേഹിക്കുന്ന ഈ താരത്തിന്റെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കി മാറ്റുകയാണ്. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് ശാലിനിയുടെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *