ഡാഡായുടെ കൂടെ ചില്ലായി കളിക്കുന്ന സോറോ കുട്ടികുറുമ്പുമായി അത്താഴം കഴിക്കുന്ന ആലിയുടെ മുമ്പിൽ!! രസകരമായ കളിചിരികൾ പങ്കുവെച്ച് സുപ്രിയമേനോൻ. | Supriya Menon Shares a Funny Memory Picture.

Supriya Menon Shares a Funny Memory Picture : മലയാളി പ്രേക്ഷകർ ഒന്നടക്കം സ്നേഹിക്കുന്ന താര നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഓരോ സിനിമയും മലയാളികൾക്ക് അത്രയേറെ പ്രിയങ്കരം തന്നെയാണ്. 2002 ഇൽ പുറത്തിറങ്ങിയ “നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനോട് ഒരു രാജകുമാരി” എന്ന സിനിമയിലൂടെ അഭിനയത്തിൽ കടനെത്തുകയായിരുന്നു. പൃഥ്വിയെ ആരാധകർ സ്നേഹിക്കുന്നത് പോലെ തന്നെയാണ് സുപ്രിയയെയും മകൾ അലങ്കൃതയും ആരാധകർ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്തുമ്പോൾ നിമിഷനിരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഈ പോസ്റ്റ് ഏറ്റെടുക്കുന്നത്. പൃഥ്വിരാജും മകൾ അലകൃതയും പ്രിയപ്പെട്ട വളർത്തുനായ സോറോയ്​ക്കൊപ്പമുള്ള ക്യൂട്ട് ചിത്രമായിരുന്നു. ആദ്യ ചിത്രത്തിൽ സോറോയും പൃഥ്വിയും കളിച്ചുരസിക്കുന്ന ചിത്രമായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ, അത്താഴം കഴിക്കുന്ന ആലിയുടെ അരികിൽ കുറുബുമായി കടന്നെത്തുന്ന സോറോയുമാണ്.

‘ഡാഡയ്​ക്കൊപ്പം ചിൽ ചെയ്യുകയും അത്താഴത്തിനിടെ ആലിയെ ശല്യപ്പെടുത്തുകയുമാണ് സോറോ’യെന്നാണ് സുപ്രിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ആലിയും സോറോയുമൊത്തുള്ള ചിത്രങ്ങൾ മുൻപും സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് എത്താറുണ്ട്. വെക്കേഷൻ അവധി ആഘോഷിക്കാൻ താരങ്ങൾ ഒന്നിച്ച് മാലദ്വീപില്‍ പോയി ദിവസങ്ങൾ പിന്നീട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ ആലിയെ കണ്ട സോറോയുടെ സന്തോഷകരമായനിമിഷവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

ഇപ്പോഴിതാ ഡാഡയും ആലിയുമായുള്ള സോറോ എന്ന വളർത്തുനായയുടെ കുസൃതികൾ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. സോറോയ്​ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യാറുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു രസകരമായ സംഭവം ആദ്യമായിട്ടാണ്. ഇപ്പോഴിതാ ആലിയ ശല്യപ്പെടുത്തുന്ന സോറോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *