ക്ലാസ്സിനിടയിൽ ശോഭനയുടെ അടുത്ത് ഇരിക്കുന്ന കുട്ടിയെ തിരിച്ചറിഞ്ഞു!! ഇത് മകൾ അനന്തനാരായണി തന്നെയെന്ന് ആരാധകർ.. | Viral Video Of Actress Shobhana Daughter.

Viral Video Of Actress Shobhana Daughter : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശോഭന. അഭിനയത്തിന് പുറമെ നല്ലൊരു കലാകാരി കൂടിയാണ് ശോഭന. നൃത്തത്തിന് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റി വെക്കുകയായിരുന്നു ശോഭന. നടിയുടെ മകൾ ആണ് അനന്തനാരായണി. സിനിമയിൽ ഇപ്പോൾ നടി അത്ര സജീവമല്ല. തന്റെ ഡാൻസ് സ്കൂളുമായി മുന്നോട്ടു പോവുകയാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

   

ഇപ്പോൾ നടി പങ്കുവെക്കുന്ന ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ സ്കൂളിലെ വിദ്യാർത്ഥികളെ ഹസ്ത മുദ്രകൾ പഠിപ്പിക്കുകയാണ് ശോഭന. ഈ വീഡിയോ ആണ് നടി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. അതിന്റെ മുഖ്യ കാരണം തന്നെ ശോഭനയുടെ മകൾ അനന്ത നാരായണി ആണ്. വീഡിയോയിൽ ശോഭനക്ക് ഇരുവശത്തും കുട്ടികൾ ഇരിക്കുന്നുണ്ട്.

അതിൽ ശോഭനയുടെ മുന്നിലായി ഇരിക്കുന്ന കുട്ടി മറ്റാരുമല്ല. അത് അനന്തനാരായണി ആണ്. സോഷ്യൽ മീഡിയയുടെ ഈ കണ്ടെത്തലാണ് ആരാധകരെ ഞെട്ടിക്കുന്നത്. നടി തന്റെ മകളെക്കുറിച്ച് എവിടെയും പരാമർശിക്കാറില്ല. മകളുടെ ചിത്രങ്ങളോ ഒന്നുംതന്നെ പങ്കുവയ്ക്കാറില്ല. എങ്കിലും അനന്തനാരായണിയെ കണ്ടപ്പോൾ തന്നെ ആരാധകർ ഒറ്റനോട്ടത്തിൽ തിരിച്ചറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.

 

തന്റെ മറ്റു കുട്ടികൾക്കൊപ്പം ആണ് ശോഭന മകളെ നൃത്തം അഭ്യസിപ്പിക്കുന്നത്. മകൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കുന്ന ശോഭനയെ ഈ വീഡിയോയിൽ കാണാൻ സാധിക്കും. നടിയുടെ ഈ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം നാരായണിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടിയുടെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *