മകനെ കണ്ടെത്തുവാനുള്ള താരത്തിന്റെ ശ്രമം അപാരം തന്നെ !! മൈക്ക് എടുത്ത് അനൗൺസ് ചെയ്ത് ചാക്കോച്ചൻ..താരത്തിന്റെ പ്രവർത്തി കണ്ട് തലയിൽ കൈവച്ച് ആരാധകർ. | Izu Is Calling Your Father And The Actor’s Words Went Viral.

Izu Is Calling Your Father And The Actor’s Words Went Viral : മലയാളികളുടെ പ്രിയപ്പെട്ട താരനടനാണ് കുഞ്ചാക്കോ ബോബന്‍.1997 ഇൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ അരങ്ങേറിയ താരം മലയാളികളുടെ പ്രിയമായിരുന്നു. താരത്തിന്റെ ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചൻ നേടിയെടുക്കുകയായിരുന്നു. നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, നക്ഷത്രത്താരാട്ട് തുടങ്ങിയ അനേകം ചിത്രങ്ങളിൽ തിളങ്ങിക്കൊണ്ട് ചോക്ക്ളേറ്റ് ഹീറോ പരിവേഷമാവുകയായിരുന്നു. പിന്നീട് കരുത്തറ്റ അനേകം കഥാപാത്രം വേഷങ്ങൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്.

   

സമീപകാലത്ത് തിയേറ്ററുകളിൽ ഹിറ്റായി മാറിയ “ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകർക്ക് കണ്ടത്. വളരെ ഹിറ്റായി തന്നെ മാറുകയായിരുന്നു ഈ ചിത്രവും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ പിറന്നാൾ മലയാളം സിനിമ താരങ്ങൾ ഒന്നിച്ച് ആഘോഷമാക്കി മാറ്റുന്ന വീഡിയോ ആണ്. നിമിഷ നേരങ്ങൾക്കുളിലാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുന്നത് തന്നെ. മലയാളത്തിലെ നിരവധി പ്രമുഖർ ഒന്നടങ്ങിയ ഈ വേദി ആഘോഷമായി മാറുക തന്നെയായിരുന്നു. വേദിയിലേക്ക് ചാക്കോച്ചന്റെ കുടുംബത്തെ ക്ഷണിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ട് ആഘോഷമാക്കുന്നത് വീഡിയോയിൽ നിന്ന് കാണാവുന്നതാണ്.

അമ്മ ടീം ഒത്തുകൂടുന്നു നീ വരണം കുടുബവുമായി എന്ന് പറഞ്ഞാണ് ചാക്കോച്ചൻ അവിടേക്ക് എത്തുന്നത് തന്നെ. എന്നാൽ വേദിയിലെക്ക് വിളിച്ച സംസാരിച്ചപ്പോഴാണ് ചാക്കോച്ചന്റെ പിറന്നാൾ ആഘോഷിക്കുകയാണെന് താരത്തിന് മനസ്സിലാകുന്നത്. ” വളരെ സന്തോഷം തോന്നുന്നു എന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് എന്ന്… വലിയ സർപ്രൈസ് തന്നെയാണ് എനിക്ക് ലഭിച്ചത് എന്ന് പറയുകയാണ് താരം ഈ അവസരത്തിൽ”.

 

കുടുബത്തിലുള്ള എല്ലാവരും വേദിയിലേക്ക് എത്തിയിട്ടും ഇസഹാക്കിന് മാത്രം കാണാനില്ല. “ഉടൻതന്നെ ചാക്കോച്ചൻ മൈക്ക് എടുത്ത് ഈ പരിസരത്ത് എവിടെയെങ്കിലും ഇസു ഉണ്ടെങ്കിൽ വേദിയിലേക്ക് ഉടൻതന്നെ വരണം… നിന്റെ അപ്പനാടാ പറയുന്നത് കയറി വാടാ”. ചാക്കോച്ചൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. അനേകം ആരാധകരാണ് താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *