Meera Muralidharan Celebrating Her Marriage : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര മുരളീധരൻ. നടിയായും അവതാരികയായും ഒരേപോലെ തിളങ്ങിയ താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയേറെ തരംഗം തന്നെയാണ്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ സഹോദരിയുടെ വിവാഹത്തിന്റെ വീഡിയോ ചിത്രങ്ങളാണ്. പർപ്പിൾ നിറമുള്ള ഗൗണിൽ ഭർത്താവിനോടൊപ്പം ചേർന്ന് നിൽക്കുന്ന മീരയുടെ ചിത്രം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
കുടുംബക്കാരും സുഹൃത്തുക്കളും ഒന്നിച്ച് ആഘോഷത്തിന്റെ നിറസാന്നിധ്യ വീഡിയോകൾ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്. 2021 മാർച്ച് അഞ്ചാം തീയതി ആയിരുന്നു മീര വിവാഹിതയാകുന്നത്. താരദമ്പതിമാരുടെ വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ച നാൾ മുതൽ തന്നെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം തുറന്നുപറഞ്ഞ് എത്താറുണ്ട്. താരത്തിന്റെ ഓരോ വാക്കുകൾ കേൾക്കാനായി ആരാധകർ കാത്ത് നിൽകുകയായിരുന്നു.
എന്നാൽ ഈ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ഒന്നും താരം അത്രയേറെ സജീവമായിരുന്നില്ല. നാളുകൾക്കു ശേഷം വീണ്ടും താരം തന്റെ സന്തോഷം പങ്കുവെച്ചെത്തിയപ്പോൾ വലിയ ജനാരൂഷം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ നിറയുന്നത്. സീരിയൽ നടിയാണ് മീര മുരളീധരൻ. ഏഷ്യാനെറ്റ് മഞ്ജുസ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അവതാരികയായി തുടക്കം കുറിച്ചത്.
അമ്മ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ഏറെ സുപരിചിതമായി താരം മാറുന്നത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ നൃത്ത കലയിലും വളരെയേറെ പ്രാധാന്യം തന്നെയായിരുന്നു നൽകിയിരുന്നത്. സെക്കൻഡ്സ് എന്ന സിനിമയിലൂടെ ആദ്യമായി സിനിമ രംഗത്ത് സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ അനുജത്തിയുടെ വിവാഹ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര മുരളിധരൻ.