സന്തോഷവാർത്തയുമായി നടി ഭാമ!! മകൾ ഗൗരിയുടെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകർ.. | Actress Bhama Shares Happy News Of Daughter Gowri.

Actress Bhama Shares Happy News Of Daughter Gowri : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയാണ് നടി അഭിനയലോകത്തേക്ക് കടന്ന് വരുന്നത്. ഈ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു ഭാമ. ചുരുങ്ങിയ സമയം കൊണ്ട്, നിരവധി ജനപ്രിയ സിനിമകളിൽ നടി അഭിനയിച്ചു. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി. നടിയുടെയും ഭർത്താവ് അരുണിന്റെയും ഏകമകൾ ആണ് ഗൗരി. ഗൗരി കുട്ടി എന്നാണ് ആരാധകർ മകളെ വിശേഷിപ്പിക്കുന്നത്. മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവെക്കാറില്ല.

   

സമൂഹമാധ്യമങ്ങളിൽ മറ്റ് താരങ്ങൾ തങ്ങളുടെ കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യാസ്തമായി മാറുകയാണ് ഭാമ. കുഞ്ഞിന്റെ സ്വകാര്യതക്ക് ആണ് നടി കൂടുതൽ പ്രാധാന്യം കൊടുത്തത്. അതുകൊണ്ട് തന്നെ ഗൗരിയുടെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കുമ്പോൾ അതെല്ലാം വൈറൽ ആവാറുണ്ട്. മകളെ ആദ്യമായി സിനിമാ തിയേറ്ററിൽ കൊണ്ടുപോയിരിക്കുകയാണ് ഭാമ. മകളുടെ ഈ വിശേഷം പങ്കുവെക്കുന്നത്.

മകളുടെ ഒരു ചിത്രത്തോടൊപ്പം ആണ് ഈ വിശേഷം നടി പങ്കുവെക്കുന്നത്. തീയേറ്ററിലെ സ്ക്രീനിലേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന മകൾ ഗൗരിയെ ചിത്രത്തിൽ കാണാൻ സാധിക്കും. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇതിന് മുൻപ് മകളുടെ ആദ്യത്തെ ദീപാവലി ആഘോഷിച്ചിരുന്നു നടിയും കുടുംബവും. വളരെ ആഘോഷമായാണ് ദീപാവലി ആഘോഷിച്ചത്. മകളെ എടുത്തുകൊണ്ട് പടക്കം പൊട്ടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

 

അതെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ച ഈ പുതിയ ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു. നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ്‌ ചെയ്തത്. സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിന് താഴെ കമന്റ്‌ ചെയ്തു. ഗൗരി അമ്മയെ പോലെ സിനിമയിൽ തിളങ്ങട്ടെ എന്നും ആരാധകർ ആശംസിക്കുകയാണ്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *