താരകുടുംബം ഒന്നിച്ച് സെൽഫിയിലൂടെ!! വിക്കിയുടെയും നയന്റെയും മക്കളെ കണ്ട സന്തോഷത്തിൽ മതിമറന്ന് ആരാധകർ. | Fans Are Overjoyed To See Vicky And Nayan’s Children.

Fans Are Overjoyed To See Vicky And Nayan’s Children : മലയാളി പ്രേക്ഷകർ ഒന്നടക്കം ഏറെ സ്നേഹിക്കുന്ന താര നടിയാണ് നയൻതാര. ഹോളിവുഡിൽ വരെ നിറഞ്ഞു നിൽക്കുകയാണ് നയൻതാരയുടെ സിനിമ കരിയർ. തന്റെ മികച്ച അഭിനയം പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും നല്ല നിമിഷങ്ങൾ ഉണ്ടാവുകാൻ കാത്തിരുന്ന ഒരു വ്യക്തിയും കൂടിയാണ്. തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച സന്തോഷത്തിലാണ് നയൻതാരയും വിഘ്നേഷ് ശിവനും ഇപ്പോൾ. ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച സന്തോഷത്തിൽ കുഞ്ഞുങ്ങളുടെ കൈകാലുകൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരുന്നു.

   

സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങൾ അച്ഛനമ്മമ്മാർ ആയി എന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു കേട്ടത്. വിവാഹം കഴിഞ്ഞ് ഇത്രയും പെട്ടെന്ന് എങ്ങനെയാണ് കുഞ്ഞുണ്ടാകുന്നത് എന്ന വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. എന്നാൽ പിന്നീട് താരങ്ങൾ തന്നെ തുറന്നു പറഞ്ഞെത്തുകയായിരുന്നു. ആരാധകർ ഒത്തിരി സ്നേഹിക്കുന്ന ലേഡീ സൂപ്പർ സ്റ്റാർ നയൻതാര അമ്മയായി എന്ന വിവരം അറിഞ്ഞത് ഒത്തിരി സന്തോഷത്തോടെയായിരുന്നു മലയാളി പ്രേക്ഷകർ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് താരങ്ങളുടെ വീട്ടിലേക്ക് കടന്നെത്തിയ അതിഥിയുടെ വിശേഷങ്ങളാണ്. നയൻസിന്റെയും വിക്കിയുടെയും ഫോട്ടോഗ്രാഫർ ജോസും അദ്ദേഹത്തിന്റെ മകളും ആണ് ഇപ്പോൾ താരങ്ങളുടെ വീട്ടിലേക്ക് എത്തിയത്. ഒത്തിരി നേരം സംസാരിച്ചിരുന്നുകൊണ്ടും സെൽഫി എടുത്താണ് അവിടെനിന്ന് മടങ്ങിയത്. ഇപ്പോഴിതാ താരങ്ങൾ ഒരുമിച്ച് എടുത്ത ആ സെൽഫികളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകവിയുന്നത്.

 

നാനാലുപേരും നിൽക്കുന്ന ഈ ചിത്രത്തിൽ താരങ്ങളുടെ ഇരുട്ടകുഞ്ഞുങ്ങളെയും കാണാം. കുഞ്ഞു വാവകളെ കാണുന്നത് കൊണ്ട് തന്നെ ഏറെ വൈറലായി മാറുകയാണ്. ദീപാവലി ദിവസം കുഞ്ഞുങ്ങളുമായി വെളിച്ചത്തിന്റെ ഉത്സവത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് കുഞ്ഞുങ്ങളെ ഒന്ന് നേരിൽ കാണുവാൻ സാധ്യമായത്. കുഞ്ഞുവാവകളെ നേരിൽ കണ്ട് സന്തോഷം സോഷ്യൽ മീഡിയയിൽ അനേകം കമന്റുകളുമായി ആരാധകർ പങ്കുവെക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *