സീരിയൽ താരം ഗൗരിയുടെ ഹൽദി ആഘോഷം പൊടിക്കുകയാണ്… ആഘോഷമേറിയ ഹൽദി വിശേഷം ആരാധകരുമായി പങ്കുവെച്ച് ഗൗരി. | Serial star Gauri’s Haldi.

Serial star Gauri’s Haldi : മലയാളി കുടുംബ പ്രേക്ഷകർ വളരെയേറെ സ്നേഹിക്കുന്ന താരമാണ് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ കടന്നെത്തിയ നമ്മുടെ സ്വന്തം ഗൗരി. ഗൗരിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഏറെ ഇടം നേടിയിരിക്കുന്നത് ഗൗരിയുടെ വിശേഷങ്ങൾ തന്നെയാണ്. സീരിയൽ താരങ്ങൾ ഒന്നിച്ച് മഞ്ഞളിൽ കുളിപ്പിച്ചുകൊണ്ട് ഹൽദി ആഘോഷമാക്കുകയാണ്. പരമ്പരകളിൽ നാടൻ വേഷത്തിലുള്ള കഥാപാത്ര വേഷ്ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരം.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായതുകൊണ്ട് തന്നെ ആരാധകർ എല്ലാവരും താരത്തിന്റ വിശേഷങ്ങൾ അറിയുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് മുഴുവൻ താരത്തിന്റെ ഹൽദി ആഘോഷ ചിത്രങ്ങളും വീഡിയോകളും തന്നെയാണ്. നവംബർ 24 ആം തീയതി വിവാഹം ഉണ്ടാകുമെന്ന് ഗൗരി തന്നെ ആരാധകരുമായി തുറന്നുപറഞ്ഞ് എത്തിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ വിവാഹത്തിന് എടുക്കാൻ പോയ വസ്ത്രങ്ങളെ കുറിച്ചും ആഭരണങ്ങളെ കുറിച്ചും എല്ലാം ഗൗരി ആരാധകരോട് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തന്നെയാണ് വിധേയമായത്. പിന്നാലെയാണ് ഗൗരി സുഹൃത്തിനോടൊപ്പം ആഘോഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. സുഹൃത്ത് സായി ഗണേശന്റെ നേരെ മഞ്ഞള് തേക്കുവാൻ ശ്രമിക്കുകയാണ് ഗൗരി. ഇപ്പോൾ സോഷ്യൽ മീഡിയ അനേകം ആരാധകരാണ് ഹൽദി വീഡിയോ കണ്ട് പൊട്ടിച്ചിരിയുടെ കാഹളമായി മാറുന്നത്.

 

“ഇനി ഞാൻ ചെയ്യൂല സത്യം എന്ന് പറഞ് എല്ലാവരെയും മാടി വിളിച്ചുകൊണ്ട് കൊച്ചു കുട്ടികളെപ്പോലെ ചിരിക്കുന്നതും വീഡിയോയിൽ കാണാം”. ഗൗരിയുടെ വിശേഷങ്ങൾ എല്ലാം തന്നെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. വീട്ടിലുള്ള ആഘോഷമേളം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഗൗരി ഈ മാസം 24ന് അതായത് നാളെ വിവാഹിതയാകും എന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു. നവംബർ വിവാഹമുണ്ടാകും എങ്കിലും ഡേറ്റുകൾ ഒന്നും ആദ്യം പറഞ്ഞില്ലായിരുന്നു. ഗൗരി പങ്കുവെച്ച ഹൽദിവീഡിയോ തന്നെയാണ് ഇപ്പോൾ അനേകം കമന്റുകൾക്ക് ഇടയായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *