ലണ്ടനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ മോഹൻലാലിൻറെ പാചകം ആസ്വദിച്ച് നടൻ ഇന്ദ്രജിത്.. വൈറൽ ആയി ചിത്രങ്ങൾ!! | Mohanlal Cooks Food On Location.. Pictures Gone Viral.

Mohanlal Cooks Food On Location.. Pictures Gone Viral : മലയാളികൾക്ക് എന്നും ആവേശമാണ് നടൻ മോഹൻലാൽ. സിനിമയിലെ താര രാജാവ് എന്നറിയപ്പെടുന്ന മോഹൻലാലിൻറെ എല്ലാ വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ കത്തിപടരുന്നത്. അത്രമേൽ മലയാളികൾ ആരാധിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല മറ്റ് പലവിധ കഴിവുകളും ഉള്ള താരം കൂടിയാണ് മോഹൻലാൽ. ഗായകനായും നർത്തകനായും ഒക്കെ മോഹൻലാൽ തിളങ്ങിയിരുന്നു. ഇപ്പോൾ നടൻ ഇന്ദ്രജിത്ത് പങ്കുവെക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

   

മോഹൻലാലിന് ഏറെ ഇഷ്ടമുള്ള ഹോബി ആണ് പാചകം. നടന്റെ പാചക വീഡിയോ ഇതിന് മുൻപും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭക്ഷണം പാചകം ചെയ്യുന്ന ലാലേട്ടന്റെ ചിത്രങ്ങൾ ആണ് നടൻ ഇന്ദ്രജിത് പങ്കുവെക്കുന്നത്. മോഹൻലാൽ തയാറാക്കികൊണ്ടിരിക്കുന്ന വിഭവം കണ്ട് കൊതിയോടെ നോക്കി നിൽക്കുന്ന ഇന്ദ്രജിത്തിനെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുക.

ഇൻസ്റാഗ്രാമിലൂടെ ഇന്ദ്രജിത് തന്നെയാണ് ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. മോഹൻലാലിൻറെ ഈ ചിത്രങ്ങൾ ആരാധകരെ ഞെട്ടിക്കുകയാണ്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്. ലാലേട്ടൻ ഒരു സംഭവം തന്നെ, ലാലേട്ടൻ പൊളി ആണ്, എന്നെല്ലാം ആണ് ആരാധകർ പറയുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ലണ്ടനിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

 

മോഹൻലാൽ നായകനായി എത്തുന്ന ഈ ത്രില്ലർ സിനിമയിൽ നായികയായി തൃഷ ആണ് അഭിനയിക്കുന്നത്. നടൻ ഇന്ദ്രജിത്തും ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഈ ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *