മമ്മൂക്കയുമായി ഉള്ള പിണക്കം പരിഹരിച്ച് ശ്രീവിദ്യ.. രസകരമായ വീഡിയോ പങ്കുവെച്ച് നടി എത്തിയപ്പോൾ.. | Actor Mamootty Viral Video.

Actor Mamootty Viral Video : മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി. തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകർ നെഞ്ചിലേറ്റുകയാണ് മമ്മൂക്കയെ. നടനെ സംബന്ധിക്കുന്ന എല്ലാ വാർത്തകളും വളരെവേഗം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉള്ള രസകരമായ ഒരു വീഡിയോ പങ്കുവെക്കുകയാണ് നടി ശ്രീവിദ്യ. യുവനടിയും മോഡലും ആയ ശ്രീവിദ്യ ഫ്‌ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്‌ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ നടിയാണ് അവർ.

   

ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാൻ എത്തിയതായിരുന്നു നടി. നടനെ കണ്ടതോടെ ഓടി ചെന്ന് കാലുകളിൽ തൊട്ട് നടി അനുഗ്രഹം വാങ്ങുകയായിരുന്നു. ശ്രീവിദ്യക്ക് കൈ കൊടുത്ത് വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു മമ്മൂട്ടി. സൗഹൃദസംഭാഷണങ്ങൾക്കിടയിൽ മമ്മൂക്ക ശ്രീവിദ്യയോട് പിണങ്ങുകയായിരുന്നു.

ഉണ്ണിയപ്പം തന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് മമ്മൂക്ക നടിയുമായി പിണങ്ങിയത്. മമ്മൂക്കയെ കാണാൻ വേണ്ടി അല്ലെ ഞാൻ ഇത്രയും ദൂരം യാത്ര ചെയ്തു വന്നത്. എന്നാണ് നടി മമ്മൂട്ടിക്ക് മറുപടി നൽകിയത്. എന്നിട്ടും നടന്റെ പിണക്കം മാറിയില്ല. മമ്മൂട്ടിയും ശ്രീവിദ്യയും സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് അടുത്ത് മറ്റ് സിനിമ താരങ്ങൾ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ തൊട്ടപ്പുറത്ത് നടൻ ജഗദീഷ് ഇരിക്കുന്നുണ്ടായിരുന്നു.

 

ഇതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ കാര്യമായി എന്തോ നോക്കുകയാണ് ജഗദീഷ്. ഒടുവിൽ പിണക്കം മാറി ശ്രീവിദ്യയുമായി സെൽഫിയും എടുത്താണ് മമ്മൂക്ക അവിടെ നിന്നും മടങ്ങിയത്. രസകരമായ ഈ വീഡിയോ ആണ് നടി പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകരാണ് കമന്റ്‌ ചെയ്തത്. മമ്മൂട്ടിയും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഒരു കുട്ടനാടൻ ബ്ലോഗ്. അന്നുമുതലുള്ള സൗഹൃദം ഇപ്പോഴും അവർ നിലനിർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *