ഇങ്ങനെയൊക്കെ അനുഭവിക്കാനും ഭാഗ്യം വേണം.. സുധാപ്പൂവിന്റെയും മുത്തശ്ശിയുടെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!! | Sowbhagya Shares Beautiful Moments Of Daughter With Grandmother.

Sowbhagya Shares Beautiful Moments Of Daughter With Grandmother : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുബ്ബലക്ഷ്മി അമ്മ. സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ ചെയ്ത് കൊണ്ട് മലയാളികളുടെ സ്വന്തം മുത്തശ്ശിയായി താരം മാറി. സുബ്ബലക്ഷ്മിയുടെ മകൾ താരകല്യാണും സിനിമയിൽ തിളങ്ങുന്ന താരമാണ്. സീരിയലിലും അവർ ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെ അധികം ഫോളോവേഴ്സ് ഉള്ള താര കുടുംബമാണ് ഇവരുടേത്. താരയുടെ മകൾ സൗഭാഗ്യയും സോഷ്യൽ മീഡിയയിൽ അറിയപെടുന്ന താരമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയും നർത്തകിയായും അറിയപ്പെടുകയാണ് സൗഭാഗ്യ.

   

ടിക്‌റ്റോക് വീഡിയോയിലൂടെയും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻന്റെയും ഏകമകൾ ആണ് സുദർശന. സുധാപ്പൂ എന്നാണ് ആരാധകർ കുഞ്ഞിനെ വിളിക്കുന്നത്. നിരവധി ആരാധകർ ആണ് ഈ കൊച്ചു താരത്തിനും ഉള്ളത്. ഇപ്പോൾ കുഞ്ഞിന്റെ മനോഹരമായ വീഡിയോ ആണ് സൗഭാഗ്യ പങ്കുവെക്കുന്നത്. മുത്തശ്ശി സുബലക്ഷ്മി സുധാപ്പൂവിനെ എടുത്തു മടിയിൽ കിടത്തി ഉറക്കുന്ന വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.

ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. 86 മത്തെ വയസ്സിലും നല്ല ആരോഗ്യത്തോടെ ആണ് മുത്തശ്ശിയെ കാണാൻ സാധിക്കുക. താരാട്ട് പാട്ടുപാടി സുദർശന മോളെ ഉറക്കാൻ ശ്രമിക്കുകയാണ് മുത്തശ്ശി സുബലക്ഷ്മി. തന്റെ പേരക്കുട്ടിയെ എടുത്തു ചുംബിക്കുകയും ചെയ്യുന്നതായി ഈ വിഡിയോയിൽ കാണാം. മുത്തശ്ശിയുടെയും പേരകുട്ടിയുടെയും മനോഹരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

 

നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഇങ്ങനെ ഒക്കെ അനുഭവിക്കാൻ ഭാഗ്യം വേണം എന്നാണ് ആരാധകർ പറയുന്നത്. വളരെ സന്തുഷ്ടകരമായ കുടുംബമാണ് സൗഭാഗ്യയുടേത്. മരുമകൻ അർജുനെ സ്വന്തം മകനെ പോലെ ആണ് സുബ്ബലക്ഷ്മി അമ്മയും, താരകല്യാണും കാണുന്നത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഈ കുടുംബത്തെ ഒത്തിരി ഇഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *