ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് ഒരു അടിപൊളി സ്വാദോട് കൂടിയുള്ള ചട്ണിയാണ്. ദോശ കഞ്ഞി എന്നിവിടൊക്കെ ഒരു അടിപൊളി വിഭവം തന്നെയാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു ചട്ണി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് വലിപ്പമുള്ള ഒരു തക്കാളി ചെറിയ കഷണങ്ങളാക്കി ചേർത്ത് കൊടുക്കുക. ഒരു ചെറിയ സവാള കൂടിയും കട്ട് ചെയ്ത് ചേർക്കാം.
ഇനി ഇതിലേക്ക് വറ്റൽമുളക് എടുക്കുന്നത് ഒരു മൂന്ന് കാശ്മീരി മുളകും 4 സാധാ മുളകും എടുക്കുക. അപ്പോൾ നിങ്ങളുടെ എരുവിന് അനുസരിച്ച് മുളകുപൊടിയും കുറയ്ക്കുകയും ഒക്കെ ചെയ്യാവുന്നതാണ്. ഒരു ഏഴ് വെളുത്തുള്ളിയും കൂടിയും ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെ തോല് കളയണം അങ്ങനെയൊന്നുമില്ല. തോല് കളയാതെയും ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളിയും കൂടിയും ചേർക്കാം.
ശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ചെറിയ ജീരകം, മുളക് പൊടി ഇതെല്ലാം ചേർത്ത് ഒന്ന് നന്നായിട്ട് ജാറിൽ അടിച്ചെടുക്കാവുന്നതാണ്. ശേഷം ഇതൊന്ന് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചട്ടി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ ഉഴുന്ന്, നല്ല ജീരകം, വറ്റൽമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് നമ്മൾ അരച്ചുവെച്ച ചമ്മന്തിയുടെ കൂട്ടും കൂടി ചേർക്കാം.
എന്നിട്ട് നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്ത്എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഒരു മിനിറ്റോളം പോലെ ചൂടാക്കി എടുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇത്രയുളൂ നല്ല സ്യാദോട് കൂടിയുള്ള ചട്ണി റെഡിയായി കഴിഞ്ഞു. ഈ ഒരു റെസീപ്പി പ്രകാരം നിങ്ങൾ തയ്യാറാക്കി നോക്കൂ നല്ല എരിവും പുളിയും ഒക്കെയുള്ള ഈ ഒരു ചട്ണി അടിപൊളി തന്നെയാണ്. ഉണ്ടാക്കി നോക്കാൻ മറക്കല്ലേ കേട്ടോ.