എന്താ മണം.. മണം തട്ടുബോഴേക്കും നാവിൽ കൊതിയൂറുകയാണ്!! ചപ്പാത്തിക്കും പത്തിരിക്കും ഒപ്പം ഉഗ്രൻ തന്നെ.

ചപ്പാത്തിക്കും പത്തിരിക്കും ഒപ്പം കഴിക്കുവാൻ ഉഗ്രൻ റ്റെസ്റ്റെറിയ കുറുമ കറിയുടെ റെസീപിയാണ് പറഞെത്തുന്നത്. നല്ല സൂപ്പർ ടേസ്റ്റ് ആയിട്ടുള്ള ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. തേങ്ങ ഒന്നും ഉപയോഗിക്കാതെ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല കുറുക്കിയ കുറുമ തയ്യാറാക്കിയെടുക്കുവാൻ നമുക്ക് കഴിയും. എങ്ങനെയാണ് ഈ കുറുമ കറി തയ്യാറാക്കി എടുക്കുന്നത് നോക്കാം.

   

കുറുമ തയ്യാറാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കോളിഫ്ലവർ, ബീൻസ്, ഗ്രീൻപീസ് എന്നിവ കുക്കറിൽ ചേർത്ത് ഒരു ഒന്നൊന്നിക്കൽ കപ്പ് വെള്ളം ഒഴിച്ച് ഒപ്പം ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് ഒന്ന് ഇളക്കിയെടുത്ത് കുക്കറിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ്. ശേഷം ഒരു പാനലിലേക്ക് ഒരു ഒന്നുരണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കറികളൊക്കെ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ് ഉണ്ടാവുക.

അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഒഴിക്കുവാൻ പരമാവധി ശ്രമിക്കുക. ഗ്രാമ്പു രണ്ട്, ഏലക്കായ, കറുകപ്പട്ട ചെറിയ കഷണം എന്നിവ എണ്ണയിൽ ഇട്ട് പെരുംജീരകം, കുരുമുളക് ചേർത്ത് നന്നായി ഒന്ന് മുരിച്ചെടുക്കാം. ഒരു മീഡിയം വലിപ്പത്തിലുള്ള സവാളയും ചട്ടിയിൽ ഇട്ട് ഇളക്കുക. അല്പം ഉപ്പ് തൂക്കി കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വഴറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സവാള വഴറ്റി വന്നതിനുശേഷം. പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.

 

സാബോളയുടെയും തക്കാളിയുടെയും പച്ചമണം എല്ലാം മാറി വരുമ്പോൾ അല്പം മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് നല്ലരീതിയിൽ ഇളക്കി കൊടുക്കാം. ശേഷം അഞ്ച് ടേബിൾസ്പൂൺ തേങ്ങ ചേർത്തുകൊണ്ട് മോരിയിച്ച് ഇതൊന്നു വേറൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. പാത്രത്തിൽ മാറ്റിവെച്ച നാളികേരം ചൂടു മാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് എളുപ്പം അടിപരിപ്പും ചേർത്ത് അരച്ചെടുക്കാം. കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. കിടിലൻ ടെസ്റ്റെറിയ കുറുമ കറി തയ്യാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *