ഉണക്ക ചെമ്മീൻ കൊണ്ട് ഒരു അടിപൊളി സ്വാദുള്ള കറി…. എന്താ ഒരു രുചി.

ഒരു അടിപൊളി ടേസ്റ്റോട്കൂടിയ ഉണക്ക ചെമ്മീൻ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കറിയാണ് ഇത്. ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്ന രീതിയിൽ നിങ്ങൾ ഉണക്ക ചെമ്മീൻ കൊണ്ട് ഉണ്ടാക്കുകയാണെങ്കിൽ ടേസ്റ്റ് അപാരം തന്നെയാണ്. അപ്പോൾ എങ്ങനെയാണ് ഉണക്ക ചെമ്മീൻ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഉണക്കചെമ്മീൻ നാല് ടേബിൾ സ്പൂൺ ഓളം എടുക്കുക. ചെമീന്റെ തലയെല്ലാം കളഞ്ഞ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്.

   

ശേഷം ചീനച്ചട്ടി ചൂടായി വരുബോൾ നമ്മൾ നന്നാക്കി എടുത്തു വച്ചിട്ടുള്ള ചെമ്മീൻ അതിലിട്ട് നല്ല രീതിയിൽ വറുത്തെടുക്കാവുന്നതാണ്. ഓയില് ഒട്ടുംതന്നെ ചേർക്കാതെയാണ് വറുത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ മീൻ കരഞ്ഞു പോകാതെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതാണ്. പിന്നെ ചെമീൻ കറിക്ക് ആവശ്യമായ ആറ് ടീസ്പൂൺ നാളികേരം മിക്സിയുടെ ജാറിൽ ചേർക്കാം. അതിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി. മഞ്ഞപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

ഇനി നമുക്ക് മൺചട്ടിയിൽ കറിക്ക് ആവശ്യമായുള്ള വെള്ളം ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് മുരിങ്ങക്കായ, മാങ്ങ, ചക്കക്കുരു, പച്ചമുളക് എന്നിവ ചേർത്ത് അതിലേക്ക് അല്പം മഞ്ഞപ്പൊടിയും വിതറി കൊടുത്ത് ഉപ്പും ചേർത്ത് നല്ല രീതിയിൽ ഇതൊന്നും വേവിച്ചെടുക്കാം. ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച അരിപ്പ ചട്ടിയിൽ ചേർക്കാവുന്നതാണ്. നല്ല രീതിയിൽ ഒന്ന് യോജിച്ചു വന്നതിനുശേഷം വറുത്തെടുത്ത ചെമ്മീൻ കൂടിയും ചേർക്കാവുന്നതാണ്.

 

ശേഷം ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാം. ചാറെല്ലാം ഗ്രേവി ആയതിനുശേഷം അല്പം കറിവേപ്പിലയും ചേർത്തു കൊടുത്ത് ഗ്യാസ് ഓഫ് ആക്കാവുന്നത് ആണ്. ശേഷം നമുക്ക് ഈ കറി ഒന്ന് കാച്ചി എടുക്കാം. അതിനായി ഒരു ചീനച്ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ ചുവന്നുള്ളി ചേർത്തു കൊടുക്കാം. ശേഷം ഇത് കറിയിൽ ചേർക്കാവുന്നതാണ്. കൂടുതൽ മിഷനവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *