താരപ്രഭയിൽ തിളങ്ങി വിശാഖിന്റെ വിവാഹം!! വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീനിവാസനും ലാലേട്ടനും ഒരുമിച്ച് എത്തിയപ്പോൾ.. | Mohanlal And Sreenivasan Heart Touching Video.

Mohanlal And Sreenivasan Heart Touching Video : കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വിവാഹമായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെയും അദ്വൈതയുടെയും. ഹൃദയം എന്ന സിനിമയിലൂടെ ആണ് വിശാഖ് മലയാളികൾക്ക് സുപരിചിതനായത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം വലിയ ആഘോഷങ്ങളോടെ ആണ് നടന്റെ വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ മലയാള സിനിമ ലോകം ഒന്നടങ്കം ഒഴുകി എത്തിയിരുന്നു. ഇതിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.

   

അക്കൂട്ടത്തിൽ ആരാധകരുടെ മനസ്സുനിറക്കുകയായിരുന്നു നടൻ ശ്രീനിവാസനും മോഹൻലാലും. സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച കൂട്ടുകെട്ട് ആണ് ഇരുവരുടെയും. ദാസനും വിജയനും എന്ന ഇരുവരുടെയും കോംബോ ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന ഒന്നാണ്. സിനിമയിലെ ഇരുവരുടെയും സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വിശാഖിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ഇരുവരും എത്തിയത്.

ഇരുവരും അടുത്തായാണ് ഇരുന്നത്. സംസാരിച്ചും തമാശകൾ പറഞ്ഞും ഇരുവരും ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇതാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് രോഗബാധിതനായി കഴിഞ്ഞ ശ്രീനിവാസൻ തന്റെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. നടന്റെ മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു സിനിമാലോകം.

 

ഇപ്പോൾ ഏവർക്കും ആശ്വാസം പകരുന്നവയാണ് ഈ വിശേഷം. നിമിഷ നേരം കൊണ്ടാണ് ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറൽ ആയത്. ഇരുവരും കൈകൾ കോർത്തു പിടിച്ച് ഇരിക്കുന്നത് ആയി കാണാൻ സാധിക്കും. ഒരുപാട് നാളുകൾക്ക് ശേഷമാണ്‌ ശ്രീനിവാസൻ ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ സിനിമ ലോകത്തെ പ്രമുഖ താരങ്ങളും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. സിനിമയിലെ ഈ സൂപ്പർതാരങ്ങളുടെ ഏറ്റവും പുതിയ ഈ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *