വിശാഖിന്റെ ഹൽദിയിൽ പങ്കെടുക്കാൻ ഓടിയെത്തി വിധുവും ദീപ്തിയും.. വൈറലായി ചിത്രങ്ങൾ.. | Vidhu And Deepthi At Vishakh’s Haldi Ceremony.

Vidhu And Deepthi At Vishakh’s Haldi Ceremony : മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. മലയാള സിനിമ സംഗീതലോകത്തെ യുവ പിന്നണി ഗായകനാണ് വിധു പ്രതാപ്. സിനിമയിലൂടെയാണ് സംഗീത ലോകത്തേക്ക് വിധു കടന്നുവരുന്നത്. നിരവധി സംഗീത റിയാലിറ്റി ഷോകളിലും വിധു പ്രതാപ് പങ്കെടുത്തിട്ടുണ്ട്. ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു വിധു. ഇപ്പോൾ മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി വിധു ശ്രദ്ധിക്കപ്പെടുകയാണ്. വിധുവിനെ പോലെ തന്നെ ആരാധകർ ഏറെയാണ് ഭാര്യ ദീപ്തിക്കും.

   

അവതാരികയും നർത്തകിയുമായ ദീപ്തിയെ മലയാളികൾക്ക് ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ഹൃദയത്തിന്റെ നിർമാതാവാണ് വിശാഖ് സുബ്രഹ്മണ്യം. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം അടുത്ത ദിവസം ആണ് നടക്കാൻ പോവുന്നത്. അതിനു മുന്നോടിയായി വലിയ ഹൽദി ആഘോഷങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ വിധുവിന്റെയും ദീപ്തിയുടെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മഞ്ഞ വസ്ത്രം ധരിച്ച് ആണ് ഇരുവരും എത്തിയത്. വിശാഖിന്റെയും അദ്വൈതയുടെയും അടുത്ത സുഹൃത്തുക്കൾ ആണ് ഇരുവരും. നോർത്ത് ഇന്ത്യൻ ശൈലിയിൽ ഗംഭീരമായി നടത്തിയ ഹൽദിയുടെ വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഒപ്പം തന്നെ ചടങ്ങിൽ പങ്കെടുക്കുന്ന വിധുവിന്റെയും ദീപ്തിയുടെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

നിമിഷം നേരം കൊണ്ടാണ് ഇരുവരുടെയും ചിത്രങ്ങൾ വൈറൽ ആയത്. നിരവധി താരങ്ങൾ അണിനിരന്ന വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു നടന്നത്. മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിൽ ആയിരുന്നു ഹൽദി ആഘോഷങ്ങൾ. പ്രമുഖ സിനിമാതാരങ്ങളും പങ്കെടുത്ത ഈ ചടങ്ങിൽ വിധുവും ഭാര്യ ദീപ്തിയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇരുവരുടെയും മനോഹരമായ ഈ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *