കട്ട കലിപ്പിൽ അജു!! മകനെ അന്വേഷിക്കുന്ന നടന്റെ വീഡിയോ വൈറൽ.. | Viral Video Of Aju Varghese.

Viral Video Of Aju Varghese : സിനിമാലോകത്തെ ഏറെ ശ്രദ്ധേയനായ നടനാണ് അജു വർഗീസ്. ഇപ്പോൾ നടന്റെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അജുവിനും ഭാര്യക്കും നാല് മക്കൾ ആണ് ഉള്ളത്. രണ്ട് പ്രസവത്തിലും ഇരുവർക്കും ഇരട്ട കുട്ടികൾ ജനിക്കുകയായിരുന്നു. ഈ കൗതുകം കൊണ്ട് തന്നെ മലയാളികൾ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ താല്പര്യപ്പെടുന്നു. നടനെ പോലെ തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ കുടുംബത്തെ.

   

മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് ആയ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ നടന്റെയും മക്കളുടെയും ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ഇവർക്കൊപ്പം നടൻ ധ്യാൻ ശ്രീനിവാസനും ഉണ്ടായിരുന്നു. ഇതിനുമുമ്പ് അജുവിന്റെ മക്കൾ കാറിൽ ഇറങ്ങുമ്പോൾ എണ്ണി നോക്കുന്ന ധ്യാനിന്റെ വീഡിയോ വൈറലായിരുന്നു. തൊട്ട് പിന്നാലെ ഇപ്പോൾ അജുവിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.

ചുവന്ന നിറത്തിലുള്ള ഒരുപോലെയുള്ള ഡ്രസ്സ്‌ ധരിപ്പിച്ചാണ് മക്കളെ അജുവും ഭാര്യാ അഗസ്റ്റീനയും കൊണ്ടുവന്നത്. വിവാഹത്തിനുശേഷം മടങ്ങുന്ന സമയത്ത്, കാറിൽ കയറാൻ തുടങ്ങവേ മകൻ ഇവാനെ കാണാതെ പരിഭ്രമിക്കുകയായിരുന്നു അജു വർഗീസ്. ശേഷം മകനെ കാറിൽ കയറ്റാൻ അജു ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കട്ട കലിപ്പിൽ ആണ് അജുവിനെ കാണാൻ കഴിയുക. ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ ദേഷ്യം എല്ലാം വെറും അഭിനയം ആണെന്ന് ആണ് ആരാധകർ പറയുന്നത്. സിനിമയിലെ പോലെ ജീവിതത്തിലും വളരെ ഫണ്ണി ആയ നടൻ ആണ് അജു എന്ന് ആരാധകർ പറയുന്നു. മക്കളുടെ ഈ കൂൾ ഡാഡിക്ക് ദേഷ്യപ്പെടാൻ കഴിയില്ല എന്നും ആരാധകർ പറയുന്നു. എന്തായാലും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *