വെള്ളം സിനിമയുടെ തിരകഥ നാളുകൾക്ക് ശേഷം പുസ്തകമാക്കി!! പുസ്തക പ്രദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച നടൻ ജയസൂര്യ. | The Screenplay Of The Movie Vellam Was Made Into a Book After Days.

The Screenplay Of The Movie Vellam Was Made Into a Book After Days : മലയാള ചലച്ചിത്രത്തിൽ അഭിനേതാവ് നിർമ്മാതാവ് ഗായകൻ എനീ നിലകളിൽ വളരെ പ്രശസ്തനായ ഒരു കലാകാരൻ തന്നെയാണ് ജയസൂര്യ. ആദ്യമായി മലയാള സിനിമയിലേക്ക് താരം കടന്നു എത്തുന്നത് 2001 പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ ആയിരുന്നു. ആദ്യ സിനിമയിൽ തന്നെ വളരെയേറെ ജനശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു പിന്നീട് പത്രം, ദോസ്ത്, കാട്ടുചെമ്പകം, കേരള ഹൗസ്, ഉടൻ വില്പനയ്ക്ക് എന്നീ അനേകം സിനിമകളിൽ തന്നെയാണ് ഇതിനോടകം അഭിനയിച്ചിട്ടുള്ളത്.

   

ഹാസ്യ വേഷത്തിലും നായികൻ വേഷത്തിലും ഒട്ടേറെ തിളങ്ങിയ താരത്തെ ഇന്ന് മലയാളികൾക്ക് വളരെയേറെ സുപരിചിതം തന്നെയാണ്. മികച്ച അഭിനയം കാഴ്ചവച്ചത് താരത്തിന് അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതിനോടൊപ്പം നേടിയെടുക്കുവാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവുള്ള താരം തന്റെ പുതിയ വിശേഷമാണ് ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രമായ വെള്ളം എന്ന സിനിമ മികച്ച വിജയം തന്നെയാണ് നേടിയത്. ചിത്രത്തിൽ മദ്യപാനിയായ ഒരു നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലെ സംഭവങ്ങളാണ് പറയുന്നത്.

കണ്ണൂരിൽ നടന്നിരുന്ന കഥയായതുകൊണ്ടുതന്നെ ജയസൂര്യ ആദ്യമായി കണ്ണൂർ ഭാഷ സംസാരിക്കുന്ന ചിത്രവും കൂടിയാണ്. ഈ ചിത്രത്തിന്റെ പുതിയ വിശേഷം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. വെള്ളം എന്ന സിനിമയുടെ തിരക്കഥ പുസ്തകമാക്കി വിപണിയിൽ ഇറക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ഷാർജയിൽ വച്ചായിരുന്നു പുസ്തകപ്രദർശനം. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ “വെള്ളം” എന്ന സിനിമയുടെ തിരക്കഥ പുസ്തകമാക്കി പ്രദർശനം ചെയ്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്”.

 

ആകാശത്തുനിന്നുള്ള ഒരു പുസ്തക പ്രകാശന കാഴ്ചയായിരുന്നു” എന്നാണ് താരം ചിത്രത്തിന് താഴെ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. കോളേജ് പഠനത്തിനുശേഷം മിമിക്രി വേദിയിലൂടെയും ജയസൂര്യ സിനിമ മേഖലയിൽ കാടനെത്തിയത്. ഇത്തവണ ഷാർജ പുസ്തകമേളയിൽ അതിഥിയായി എത്തുന്ന ഏക മലയാള സിനിമ താരം കൂടിയാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് താഴെ അനേകം രസകരമായി കമന്റുകൾ തന്നെയാണ് ഇപ്പോൾ ആരാധകർ പങ്കുവെച്ച് എത്തുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *