അമ്മയായത് ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷം… ഇരട്ട കണ്മണികളോടൊപ്പം പിറന്നാൾ ആഘോഷമാക്കുകയാണ്. | Vicky Is Celebrating Nayanthara’s Birthday With Her Children.

Vicky Is Celebrating Nayanthara’s Birthday With Her Children : ആരാധകർ നെഞ്ചിലേറ്റിയ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ആഘോഷത്തിലാണ് ഇന്ന് ഓരോ ആരാധകർ ഉൾപ്പെടെ. സോഷ്യൽ മീഡിയയിൽ ഈ താര സുന്ദരിയുടെ പിറന്നാൾ ആഘോഷം പൊടിപ്പിക്കുകയാണ്. മലയാളം സിനിമ രംഗത്ത് ആദ്യമായി നയൻതാര കടനെത്തുന്നത് മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. തന്റെ ആദ്യ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച താരം നിരവധി സിനിമകളിൽ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. മലയാള സിനിമയിലെ നിരവധി പ്രമുഖനായകന്മാർക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്.

   

മലയാളം ഭാഷ സിനിമകൾക്ക് പുറമേ തമിഴ് ,തെലുങ്ക് എനീ സിനിമകളിൽ അഭിനയിച്ച് എത്തുകയായിരുന്നു. ഇന്നിപ്പോൾ താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ഈ വർഷത്തെ താരത്തിന്റെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. വിവാഹത്തിനു ശേഷമുള്ള പിറന്നാളും അമ്മയായതിനു ശേഷമുള്ള പിറന്നാളും കൂടിയാണ് ഇത്തവണ. അത്കൊണ്ട് തന്നെ ഇപ്രാവശ്യത്തെ നയൻതാരയുടെ പിറന്നാൾ ഏറെ ആഘോഷം ആക്കുകയാണ്. താരങ്ങളും ആരാധകരുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലേഡീ സൂപർ സ്റ്റാറിന് പിറന്നാളാശംസകൾ നേർന്ന് എത്തുന്നത്.

വിഘ്നേശ്വരൻ പ്രിയതമയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നയൻസിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഒന്നടക്കം ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം തന്നെ വിക്കി പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ കുറിച്ചിരിക്കുന്നു ക്യാപ്ഷനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്. ” നമ്മൾ ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട് 9 വർഷം തികയുകയാണ്.

 

നിനോടൊപ്പം ഉള്ള ഓരോ ദിവസവും എനിക്ക് അത്രയേറെ സന്തോഷം തന്നെയാണ്. എന്നാൽ ഈ പ്രാവശ്യത്തെ പിറന്നാൾ നമ്മുടെ ജീവിതത്തിൽ ഇരട്ടി മാത്രമാണ്. അച്ഛനമ്മയുമായതിനു ശേഷമുള്ള ആദ്യ പിറന്നാൾ. നിന്റെ മുഖത്തുള്ള ഈ സന്തോഷം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ” എന്നാണ് വിക്കി പങ്കുവെച്ച് എത്തിയിരിക്കുന്നത്. പ്രിയതമയുടെ പിറന്നാൾ മക്കളോടൊപ്പം വീട്ടിൽ ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ അനേകം ആരാധകർ തന്നെയാണ് ഇപ്പോൾ നയൻതാരക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *