കുസൃതി കളികളുമായി അപ്പാപ്പനയോടൊപ്പം മുറ്റത്ത് ഓടിക്കളിക്കുകയാണ് നിലാ ബേബി!! മോളെ അവിടെ നിൽക്ക് ഇച്ചിരി ഭക്ഷണം കഴിച്ചിട്ട് പോ എന്ന് അമാമ്മയും…കുട്ടിക്കുറുമ്പിയുടെ രസകരമായ വീഡിയോ ആരാധകരുമായി പങ്കുവെച്ച് പേളി മാണി. | Nila Baby With Papa Playing Mischievous Games.

Nila Baby With Papa Playing Mischievous Games : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ പ്രിയങ്കരമായ താരമാണ് പേളി മാണി. മഴവിൽ മനോരമയിൽ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രേക്ഷക മനസ്സിൽ നിറ കൊള്ളുകയായിരുന്നു. മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്നത് താരത്തിന്റെ അവതാരിക ശൈലി തന്നെയാണ്. ചുറുചുറപ്പോടെയുള്ള താരത്തിന്റെ സംസാരരീതിയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ ഓരോ പെരുമാറ്റവും ഇന്നും മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെടുന്നു.

   

ബിഗ് ബോസ് ഷോയിലൂടെ മത്സരാർത്ഥിയായി കടന്നെത്തിയ പേളി ശ്രീനിഷുമായി പ്രണയത്തിൽ ആവുകയും ഇരുവരും വിവാഹബന്ധത്തിൽ ഏർപ്പെടുകയും ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ഇടപെടലുള്ള താരം തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും നേരങ്ങൾക്കുള്ളിൽ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. മലയാളികൾ പേളിയെയും ശ്രീനിയേയും ഏറെ സ്നേഹിക്കുന്നതുപോലെയാണ് അവരുടെ മകൾ നിലാബേബിയെയും ഒത്തിരി ഇഷ്ടപ്പെടുന്നത്. കുഞ്ഞുമകളുടെ ഓരോ കുസൃതിയേറിയ കളിചിരികൾ ആരാധകർക്ക് ഒത്തിരി പ്രിയങ്കരമാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് അമ്മാമ്മയോട് ഒപ്പവും അപ്പാപ്പനോട് ഒപ്പം ഓടിക്കളിക്കുന്ന നില ബേബിയുടെ വീഡിയോ ദൃശ്യങ്ങളാണ്. അപ്പാപ്പ ഇങ്ങനെയല്ല കളിക്ക… ഞാൻ കളിക്കുന്നത് പോലെ കളിക്കുമെന്ന് കൊഞ്ചി കൊഞ്ചി പറയുന്ന നില ബേബിയുടെ സംസാരം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കളിയെല്ലാം കഴിഞ്ഞ് അമാമ്മ നിലകുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്നതും പേളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

 

” നിലാസ് ഡേ അററ്റ് ആലുവ” എന്നാണ് താരം പങ്കുവെച്ചത് ചിത്രങ്ങൾക്ക് താഴെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മറ്റും നിലബേബിക്ക് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞുമകളുടെ ഓരോ വിശേഷവും വലിയ രീതിയിൽ തന്നെയാണ് വൈറലായി മാറുന്നത്. അമ്മയുടെ ഒപ്പം അപ്പാപ്പനോട് ഒപ്പം ഉള്ള നില ബേബിയുടെ കുസൃതി ഏറിയ കളിച്ചിരിക്കുകൾക്ക് ചുറ്റും നിരവധി കമന്റുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *