വേണെങ്കിൽ കുമാരി കൂടി കണ്ടോളൂ.. താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ഐശ്വര്യ.. വീഡിയോ വൈറൽ!! | Aiswarya lakshmi Funny Video.

Aiswarya lakshmi Funny Video : സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സാന്റർഡേ നൈറ്റ്. ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഇത്. നിവിൻ പോളി, സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൻ, മാളവിക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രോമോഷൻ വർക്കിന് വേണ്ടി ഉള്ള യാത്രയിലാണ് ഇപ്പോൾ താരങ്ങൾ. ഇപ്പോൾ വിമാനത്താവളത്തിൽ വച്ച് താരങ്ങളുടെ ഒരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

   

നിവിൻപോളിയുടെയും, സൈജുവിന്റെയും, സിജു വിൽസണിന്റെയും ഒപ്പം വിമാനത്താവളത്തിൽ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു. പുതിയ സിനിമയെ കുറിച്ച് ഉള്ള വീഡിയോ പകർത്തുകയായിരുന്നു നടി മാളവിക. സാറ്റർഡേ നൈറ്റ്‌ എന്ന സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് താരങ്ങൾ വീഡിയോയിലൂടെ ആരാധകരോട് പറയുകയായിരുന്നു. ഇവർക്കിടയിലേക്ക് നടി ഐശ്വര്യ കടന്ന് വരികയായിരുന്നു.

വേണമെങ്കിൽ കുമാരി കൂടി കണ്ടോളൂ, തൊട്ടടുത്ത തിയേറ്ററിൽ ഉണ്ടാവും. എന്ന് ഐശ്വര്യ വിഡിയോക്ക് മുൻപാകെ പറയുകയായിരുന്നു. നടി പറയുന്നത് കേട്ട് താരങ്ങളെല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരി നിയന്ത്രിക്കാൻ കഴിയാതെ നിൽക്കുന്ന നിവിൻ പോളിയെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. രസകരമായ ഈ വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഈ വീഡിയോ നിമിഷം കൊണ്ടാണ് വൈറൽ ആയതു.

 

നടി ഐശ്വര്യ ലക്ഷ്മി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തത്. നടി ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമയാണ് കുമാരി. വലിയ പ്രേക്ഷക പിന്തുണയാണ് ഈ സിനിമക്ക് ലഭിക്കുന്നത്. നടിയുടെ കരിയറിലെ മികച്ചവേഷം തന്നെയാണ് ഈ സിനിമയിലെത് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ നടി പങ്കുവെക്കുന്ന ഈ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *