നാലുമണി ചായകൊപ്പം ചൂട് സമൂസ!! വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കിടിലൻ രുചിയേരിയ സമൂസ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

സമൂസ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. കടയിൽ നിന്നൊക്കെ വാങ്ങിക്കുന്ന അതേ രുചിയിൽ തന്നെ പൊളി ടേസ്റ്റ് കൂടിയുള്ള സമൂസ തയ്യാറാക്കി എടുക്കാം. സമൂസ ഉണ്ടാക്കാം എന് കേട്ടപ്പോൾ തന്നെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവുക എങ്ങനെയാണ് ഉണ്ടാക്കുക എന്നല്ലേ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടുക്കാച്ചി ഐറ്റം തന്നെയാണ് ഈ സമൂസ റെസിപ്പി. ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിച്ചു കൊടുക്കാം.

   

ഓയിൽ നന്നായി ചൂടായി വരുമ്പോൾ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, രണ്ടു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കാം. സബോളയുടെയും മുളകിന്റെയും പച്ചമണം മാറിയതിനു ശേഷം ഒരു കപ്പ് അളവ് കാരറ്റ്, മുക്കാൽ കപ്പ് അളവ് ബീൻസ്, അര കപ്പ് അളവ് ക്യാബേജ്, ഉരുളക്കിഴങ്ങ്, കേബേജ്, ഗ്രീൻ ബീൻസ് എന്നിവ ചേർത്ത് നല്ല രീതിയിൽ അങ്ങ് കുക്ക് ചെയ്തെടുക്കാവുന്നതാണ്.

ശേഷം അതിലേക്ക് രണ്ട് ടിസ്പൂൺ കാശ്മീർ മുളക് പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, മുഗൾ ഗരം മസാല ചേട്ടൻ നല്ല രീതിയിൽ ഇളക്കി കൊടുക്കാം. ചേർത്തുകൊടുത്ത പൊടികളുടെ പച്ച ചുവ വരുന്നതുവരെ അല്പനേരം ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാം. ഇനി നമുക്ക് സമൂസ തയ്യാറാക്കിയെടുക്കാം. സമൂസ ഷീറ്റ് ഉപയോഗിച്ചാണ് ഈ ഒരു പലഹാരം ഉണ്ടാക്കുന്നത്.

 

ഷീറ്റ്സ ഉപയോഗിച്ച്‌ അറ്റം മടക്കി കൊണ്ടുവരുക. ശേഷം അതിനെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ച ഗ്രേവി ഇട്ട് കൊടുത്ത് മടക്കിയെടുക്കാം. നല്ല തിളച്ച് കൊണ്ടിരിക്കുന്ന എണ്ണയിൽ തന്നെ വേണം ഇടുവാൻ. നാലുമണി പലഹാരത്തിന് ഒക്കെ ഒരു കിടിലൻ സ്നാക്സ് തന്നെയാണ് സമൂസ. സമൂസ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *