പാരമ്പര്യത്തിന്റെ രുചിക്കൂട്ടിൽ തലമുറകളായി കൈമാറി വന്ന ഈ ഒരു പലഹാരം തയ്യാറാക്കി നോക്കൂ. | Try Preparing This Dessert.

Try Preparing This Dessert : പഴവും ഗോതമ്പ് പൊടിയും ഉപയോഗിച്ച് എണ്ണയും നെയ്യും ഒന്നും തന്നെ ഉപയോഗിക്കാതെ വളരെ ഹെൽത്തിയായുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ വലിപ്പമുള്ള ഒരു റോബസ്റ്റ് പഴം എടുക്കുക പഴം നന്നായിട്ട് നമുക്കൊന്ന് ഉടച്ച് എടുക്കാം.

   

പഴം ഉടച്ച് എടുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കാം. ഇനി ഒരു പിഞ്ച് ഉപ്പും കൂടിയും ചേർത്തു കൊടുത്ത്‌ ഒരു ടീസ്പൂൺ ഏലക്ക പൊടിയും ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് ആവശ്യത്തിനുള്ള ശർക്കര പാനീയവും അരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു പൊടി നമുക്ക് ഒന്ന് മിക്സ് ചെയ്ത് എടുക്കാം.

ശർക്കര പാനീയവും പാകത്തിന് വെള്ളവും ഒഴിച്ച് ഇതൊന്നും നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് നമ്മൾ ഉടച്ചെടുത്ത വെച്ച പഴവും ചേർക്കാം. ഒരു കപ്പ് നാളികേരവും ഇട്ടുകൊടുത്ത നല്ല രീതിയിൽ ഒന്ന് കുഴച്ച് എടുക്കാം. ഇനി നമുക്ക് ആവശ്യമായി വരുന്നത് വാഴയിലയാണ്. വാഴയില കുമ്പിളിൽ കുത്തിക്കൊണ്ട് അതിലേക്ക് ഓരോ തവി കോരി ഒഴിച്ച് ആവി പാത്രത്തിൽ വച്ച് ആവി കയറി എടുക്കാവുന്നതാണ്.

 

ഈ ഒരു പലഹാരം ചൂടോടെ കഴിച്ചുനോക്കൂ ടേസ്റ്റ് ഉഗ്രൻ തന്നെയാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കുവാൻ തോന്നിപ്പിക്കുന്ന അത്രയും രുചിയുള്ള ഒരു നാടൻ പലഹാരം തന്നെയാണ് ഇത് പലഹാരം ഉണ്ടാക്കുന്നതിന്റെ വീഡിയോ താഴെ നൽകിയിട്ടുണ്ട് ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറുപടി അറിയിക്കാൻ മറക്കല്ലേ കേട്ടോ. Credit : Bismi Kitchen

Leave a Reply

Your email address will not be published. Required fields are marked *