പണ്ടുകാലങ്ങൾ മുതൽ തലമുറകളായി കൈമാറി വന്ന കിണ്ണത്തപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ…. എന്താ ഒരു സ്വാദ്.

നല്ല സോഫ്റ്റ് ആയ ഒരു അടിപൊളി കിണ്ണത്തപ്പം തയ്യാറാക്കി എടുത്താലോ. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മെത്തേഡിലൂടെ ഉഗ്രൻ ടേസ്റ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരം തന്നെയാണ് ഇത്. സ്കൂൾ വിട്ട് കുട്ടികൾ വരുമ്പോഴേക്കും ഒക്കെ നമുക്ക് വളരെ എളുപ്പത്തിൽ റെഡിയാക്കുവാൻ സാധിക്കുന്ന ഒരു പലഹാരം തന്നെയാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പം തയ്യാറാക്കുവാനായി ആദ്യം തന്നെ ഒരു രണ്ട് വലിയ ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ ഉരുക്കി എടുക്കാവുന്നതാണ്. ഇനി ഇതിലോട്ട് ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കാം.

   

അരിപ്പൊടി ശർക്കര പാനിയത്തിൽ ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അത്യാവശ്യം നല്ല ടൈറ്റിൽ ആയിട്ടാണ് നമുക്ക് ഇത് കിട്ടാൻ. നമുക്ക് ഇതിലേക്ക് ഏറ്റവും ആവശ്യമായി വരുന്നത് നാളികേരപാൽ ആണ് നാളികേരപാലിന്റെ ഒന്നാംപാൽ ഉപയോഗിച്ച് ഉണ്ടാക്കുകയാണെങ്കിൽ ആണ് നമ്മുടെ കിണ്ണത്തപ്പം നല്ല സ്വാദിൽ വരുകയുള്ളൂ. അപ്പോൾ ഇനി നമുക്ക് ഒരു ഒന്നര കപ്പ് തേങ്ങാപ്പാൽ ഇതിലേക്ക് ചേർക്കാം. അതിനുശേഷം ഇതിൽ നേരത്തെ ഒരു രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചെറിയ ജീരകം ഇട്ടു കൊടുക്കാം.

ഇത് ഒരു ഒന്നൊന്നര മണിക്കൂർ നേരം റെസ്റ്റിനായി നീക്കി വയ്ക്കാം. ഒന്നരമണിക്കൂർ കഴിഞ്ഞ് ഇതൊക്കെ നോക്കുമ്പോൾ നിങ്ങൾ തയ്യാറാക്കി വെച്ച് അതിലെ അല്പം മാവ് കട്ടപിടിച്ച് വന്നിട്ടുണ്ടാകും അതൊക്കെ ഉപയോഗിച്ച് നല്ലപോലെ ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കാം. ശേഷം കിണ്ണത്തപ്പം തയ്യാറാക്കുവാനായി വേണ്ടി ഒരു തവി അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിന്റെ മുകളിലേക്ക് ഒരു കിണ്ണം വെച്ചുകൊടുത്ത് എണ്ണയോ നെയോ തടവിയതിനുശേഷം അതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാം.

 

ശേഷം ആവി കയറ്റി നമുക്ക് ചെയ്ത് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ നിസ്സാരമായി തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു പലഹാരം തന്നെയാണ് ഇത്. പണ്ടുകാലത്ത് ആളുകളൊക്കെ ഒത്തിരി പ്രിയമായിരുന്ന ഒരു പലഹാരം തന്നെയാണ് കിണ്ണത്തപ്പം. ആ പണ്ടത്തെ സ്വാധത്തിൽ ഇരിക്കുന്നുണ്ട് അപ്പോൾ സമയം കളയാതെ നിങ്ങളൊന്നു ഉണ്ടാക്കി നോക്കി നോക്കൂ. ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *