ഒരു കോഴിമുട്ട കൊണ്ട് പ്ലേയിറ്റ് നിറയെ ചായക്കുള്ള അടിപൊളി നാലുമണി പലഹാരം.

ഒരു കോഴിമുട്ട കൊണ്ട് പ്ലേറ്റ് നിറയെ ചായക്കുള്ള നാലുമണി പലഹാരം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ. ഒത്തിരി സ്യാദിൽ തയ്യാറാക്കുവാൻ കഴിയുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി ആണ് ഇത്. ഈ ഒരു പലഹാരം തയ്യാറാക്കുവാനായി ഒരു മീഡിയം സൈസ് സബോള കാനം കുറച്ച് നന്നായി നീളത്തിൽ അരിഞ്ഞെടുക്കുക. അതിലേക്ക് ഒരു കൈപ്പിടിയോളം വരുന്ന ക്യാരറ്റും ക്യാബേജ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുത്തത് ചേർക്കാം.

   

ആവശ്യത്തിനുള്ള ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. മിക്സിയുടെ ജാറിൽ ഒരു കോഴിമുട്ടയും അല്പം മുളകുപൊടിയും ഒരു രണ്ട് കഷണം വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും പൊടി കൂടിയും ചേർത്ത് ഒരു ടിസ്പൂൺ വിനാഗിരിയും ചേർത്ത് ഒരു അര കപ്പ് കോൺഫ്ലവർ ഓയിൽ ഒഴിച്ച് യോജിപ്പിച്ച് എടുക്കാവുന്നതാണ്.

ശേഷം നമ്മൾ തയ്യാറാക്കി വെച്ചതിലേക്ക് ഒരു പിടി മല്ലിയില ചേർത്ത് അരച്ച് എടുക്കാം. ശേഷം തയാറാക്കി വെച്ച മയോണൈസ് കൂടി ചേർത്തു കൊടുക്കാം. ഇതെല്ലാം ഒന്ന് മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒരു നാല് ബ്രഡ് പൊടിച്ച് ചേർക്കാവുന്നതാണ്. ശേഷം ഇതെല്ലാം കൂടിയും നല്ലപോലെ തിരുമ്പി എടുക്കാം. ഇത് കയ്യിൽ വെച്ച് ചെറിയ ബോൾ പീസ് ആക്കിയെടുത്ത് ബ്രെഡ് പൗഡറിൽ മുക്കി എടുക്കാവുന്നതാണ്.

 

ശേഷം എന്ന ചൂടായി വരുമ്പോൾ ഓയിലിൽ ഓരോന്നായി പൊരിയിച്ച് എടുക്കാവുന്നതാണ്. വളരെ സിമ്പിൾ ആയിട്ട് നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു അടിപൊളി സ്നാക്സ് തന്നെയാണ് ഇത്. അപ്പോ എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണം. നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *