ഹൽദി വിശേഷങ്ങൾ പങ്കുവെച്ച് കന്യാദാനത്തിലെ ചിലങ്ക.. വീഡിയോ വൈറൽ!! | Haldi Ceremony Of Serial Actress Aiswarya Suresh.

Haldi Ceremony Of Serial Actress Aiswarya Suresh : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കന്യാദാനം. സാധാരണ പരമ്പരകളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ പരമ്പരയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഈ പരമ്പര ഏറെ ശ്രദ്ധ നേടി. നിരവധി ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. അതിലെ ഓരോ താരങ്ങളെയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. ഈ പരമ്പരയിൽ അച്ഛന്റെയും പെണ്മക്കളുടെയും കഥയാണ് പറയുന്നത്. പ്രമുഖ സിനിമ നടൻ ആയ ദേവൻ ആണ് ഈ പരമ്പരയിൽ അച്ഛൻ കഥാപാത്രം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ശ്രദ്ധ ലഭിച്ച പരമ്പരയാണ് ഇത്.

   

സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ പരമ്പരയിൽ നായികയായി വേഷമിടുന്ന താരമാണ് ഐശ്വര്യ സുരേഷ്. പരമ്പരയിൽ ചിലങ്ക എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്. നിരവധി ആരാധകരെ ആണ് ഈ സീരിയലിലൂടെ ഐശ്വര്യ സ്വന്തമാക്കിയത്. ഐശ്വര്യയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. വ്യാസൻ ആണ് ഐശ്വര്യയുടെ വരൻ.

ഇപ്പോൾ നടിയുടെ ഹൽദി വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വലിയ ആഘോഷമായാണ് നടിയുടെ ഹൽദി ആഘോഷിച്ചത്. പാട്ടും ഡാൻസുമായി അതിഗംഭീരമായി നടിയുടെ ഹൽദി കുടുംബം ആഘോഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ ഐശ്വര്യ പങ്കുവെച്ചു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

 

മഞ്ഞൾ വെള്ളത്തിൽ നടിയെ നനക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും. വളരെ സന്തോഷത്തോടെയാണ് ഐശ്വര്യയെ കാണാൻ സാധിക്കുക. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹിതയാവാൻ പോകുന്നു എന്ന് ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ ഇപ്പോൾ നടി പങ്കുവെക്കുന്ന ഹൽദിയുടെ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി ആരാധകർ ആണ് നടിക്ക് ആശംസകൾ അറിയിച്ചത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *