പ്രിയതമയെ ചേർത്തുനിർത്തി സമ്മാനിച്ച വിവാഹ വാർഷിക സർപ്രൈസ് കണ്ടോ!! താര ജോഡികളുടെ പ്രണയ സ്നേഹം ഏറ്റെടുത്ത് മലയാളികൾ. | Tosh Is Celebrating His Wedding Anniversary.

Tosh Is Celebrating His Wedding Anniversary : മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന താരജോഡികളാണ് ചന്ദ്രയും ടോഷും. സിനിമയിലൂടെ അഭിനയരംഗത്ത് കടന്നെത്തി പിന്നീട് പരമ്പരയിൽ സജീവമായി അഭിനയിക്കുകയായിരുന്നു ഇരുവരും. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയമായി മാറുകയായിരുന്നു ഇവർ. ടോഷും ചന്ദ്രയും വിവാഹിതരാകുന്നു എന്ന വാർത്ത കേട്ട നാൾ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ സന്തോഷം തന്നെയായിരുന്നു ആരാധകർ പ്രകടിപ്പിച്ചുകൊണ്ട് കടന്നെത്തിയത്.

   

2021 നവംബർ പത്താം തീയതി ആയിരുന്നു താരങ്ങളുടെ വിവാഹം. സ്വന്തം സുജാത എന്ന സീരിയൽ സെറ്റിൽവെച്ച് തന്നെയായിരുന്നു ഇരുവരും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരങ്ങളുടെ വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് ഒരു വർഷം തികയുകയാണ്. എന്നാൽ വിവാഹ വാർഷികതെക്കാൾ അതിലേറെ സന്തോഷം എന്ന കാര്യം ആദ്യ വിവാഹ വാർഷികത്തിൽ പങ്കാളിയാകാൻ ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടായി എന്നാണ്. കുഞ്ഞു മകനെയും എടുത്തുകൊണ്ട് വിവാഹ വാർഷികത്തിൽ കേക്കുമുറിച്ച് മധുരം പങ്കിട്ട് ആഘോഷമാക്കുകയാണ്.

പ്രസവത്തിന്റെ തലേദിവസംവരെ സ്വന്തം സുജാത എന്ന പരമ്പരയിൽ ഷൂട്ടിങ്ങിന് പോയ ചന്ദ്രയും മലയാളികൾ ഒത്തിരി ശ്രദ്ധിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആക്കി അമ്മയും കുഞ്ഞും വീട്ടിലേക്ക് കയറി വരുമ്പോൾ വീട് മുഴുവൻ ഒരുക്കിക്കൊണ്ട് ചന്ദ്രയ്ക്ക് സർപ്രൈസ് നൽകുക തന്നെയായിരുന്നു ടോഷ്. വ്യത്യസ്ത മതത്തിൽ പെട്ടവരാണെങ്കിലും ഇരുവരുടെ വിവാഹം രണ്ടു വീട്ടുകാർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നില്ല. ഇരുവരും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടുകൂടിയാണ് വിവാഹിതരായത്. രണ്ടാഴ്ചകൾക്ക് മുന്നേയാണ് ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നത്.

 

ടോഷ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച് എത്തുകയായിരുന്നു ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയുമായി. ഇന്നലെയായിരുന്നു ഞങ്ങളുടെ വിവാഹ വാർഷികം വിവാഹ വാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ ശ്രദ്ധേയമാകുന്നത്.” ദൈവാനുഗ്രഹം, മാതാപിതാക്കളുടെ അനുഗ്രഹം, കൂടെപ്പിറപ്പുകളുടെ കരുതൽ.. നിങ്ങൾ തന്ന സ്നേഹം.. എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നത്തേക്ക് ഒരു വർഷം. ലവ് യു ചന്തു”. എന്നാണ് താരം കുറിച്ചത്. ദോശ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ക്യാപ്ഷൻ താഴം നിരവധി താരങ്ങളും ആരാധകരും ഒന്നടക്കമാണ് വിവാഹദിന ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Tosh Christy (@tosh.christy)

Leave a Reply

Your email address will not be published. Required fields are marked *