മൂന്നുപേരും സഹോദരിമാരെ പോലുണ്ട് എന്താ ക്യൂട്ട്നെസ്സ്… അമ്മ ഏതാ എന്ന് മനസ്സിലാകുന്നില്ലല്ലോ!! ഏറെ ആശ്ചര്യത്തോടെ മലയാളികൾ. | Fans Do Not Understand What Is The Mother In The Picture.

Fans Do Not Understand What Is The Mother In The Picture : ആരാധകരുടെ മനസ്സിൽ വളരെയധികം സ്നേഹം കടന്നെത്തിയ താരമാണ് നമിത പ്രമോദ്. വളരെ ചെറുപ്രായം മുതൽ തന്നെ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരം മോഡലിങ്കിലും നിരവധി മികവ് തന്നെയാണ് പുലർത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും വളരെയധികം ആക്ടീവായ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്തുമ്പോൾ ആരാധകർ ഒന്നടക്കം സ്വീകരിക്കാറാണുള്ളത്.

   

മലയാള സിനിമയിലെ നിരവധി പ്രമുഖനായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന മലയാള സിനിമയിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്ക് നമിത പ്രവേശിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ നായിക വേഷത്തിൽ കടന്നെത്തുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത് മനോഹരമായ ക്യൂട്ട് ചിത്രം തന്നെയാണ്.

താരം പങ്കുവെച്ച് എത്തിയ ഈ ചിത്രം നിമിഷനേരങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിന് താഴെ “namitha this happens when you have a santoor amma” എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. നമിത ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഈ ചിത്രത്തിൽ താരത്തിന്റെ അമ്മയോടൊപ്പം ചേർന്ന് നിൽക്കുന്ന മക്കളെയാണ്. ഈ ചിത്രം കണ്ട് നിരവധി ആരാധകർ തന്നെയാണ് ഏറെ ആശ്ചര്യത്തോടെ നോക്കുന്നത്. ചിത്രത്തിൽ നോക്കുമ്പോൾ 3 സഹോദരിന്മാരെ പോലെയുണ്ട്.

 

ഇതിൽ ആരാണ് അമ്മ എന്ന് പോലും കണ്ടുപിടിക്കാൻ ആകുന്നില്ല. അത്രയ്ക്കും സുന്ദരിയായ ഈ സന്തുർ അമ്മ ആരായിരിക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് തന്നെ. താരം പങ്കുവെച്ച ഈ ചിത്രവും നൽകിയിരിക്കുന്ന ക്യാപ്ഷനും തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അനേകം രസകരമായവാക്കുകൾ തന്നെയാണ് ഈ ചിത്രം കണ്ട് ആരാധകർ ഇപ്പോൾ പങ്കുവെച്ച് എത്തുന്നത്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *