ജനപ്രിയ നായകൻ ദിലീപിന് സ്നേഹസമ്മാനവുമായി ഒരു ആരാധകൻ… ആരാധകന്റെ സമ്മാനത്തിന് മറുപടിയുമായി ദിലീപ്. | A Fan Presents Dileep With a Gift.

A Fan Presents Dileep With a Gift : മലയാള സിനിമയിൽ നീണ്ട വർഷങ്ങളായി തന്നെ ജനപ്രിയ നായകൻ എന്ന ടൈറ്റിൽ ഏറ്റു വാങ്ങിയ താരമാണ് നടൻ ദിലീപ്. ജനപ്രിയനായകൻ എന്ന പദ്ധതി കിട്ടുവാനുള്ള കാരണം വളരെയധികം ഇഷ്ടമുള്ള സിനിമകൾ താരം ചെയ്യുന്നതുകൊണ്ടാണ്. ഹാസ്യത്തിലും ഹീറോയിലും വില്ലനിലും എല്ലാം വളരെയേറെ മികച്ച അഭിനയം കാഴ്ചവച്ച് ദിലീപിനെ മലയാളികൾ ഇരു കൈകൾ നീട്ടി സ്വീകരിക്കുക തന്നെയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബയോഗം ആയിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് തറവാട്ടിൽ ആഘോഷമാക്കുക തന്നെയായിരുന്നു.

   

അക്കൂട്ടത്തിൽ കുടിയൂബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു വലിയ ഫാമിലി ഫോട്ടോ എടുത്തു. എന്നാൽ ആ ഫാമിലി ഫോട്ടോയിൽ ദിലീപിന്റെ അച്ഛൻ മാത്രം ഇല്ല. ദിലീപിന് ഒത്തിരി സ്നേഹിക്കുന്ന ഒരു ആരാധകനോട്‌ തോന്നിയ ബുദ്ധിയായിരുന്നു ആ ചിത്രത്തിൽ ദിലീപിന്റെ മരിച്ചുപോയ അച്ഛനെയും കൂടി ചേർക്കണം എന്നത്. ആരാധകരും എല്ലാവരും ഒന്നിച്ച് വലിയൊരു സമ്മാനം തന്നെയാണ് ജനപ്രിയ നായകൻ ദിലീപിന് ഇപ്പോൾ നൽകിയത്. ദിലീപിന്റെ മരിച്ചുപോയ അച്ഛനെ ആർട്ടിലൂടെ അമ്മയുടെ അടുത്ത് ഇരുത്തുകയും മഹാലക്ഷ്മിയുടെ കയ്യ് കൊടുക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്.

ചിത്രം വരച്ചതിനുശേഷം അത് ദിലീപിന്റെ കൈകളിലേക്ക് തന്നെ എത്തുന്നത് വീഡിയോയിലൂടെ കാണാം. നിമിഷം നേരം കൊണ്ട് തന്നെ മലയാളികൾ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഈ സുന്ദര നിമിഷം. കളർ പെൻസിൽസ് എന്ന് പറയുന്ന ഒരു ഇൻസ്റ്റഗ്രാം പേജ്ക്കാനാണ് നടൻ ദിലീപിനെ ഇത്തരത്തിലുള്ള ഒരു സമ്മാനം നൽകിയിട്ടുള്ളത്. താരത്തിന് സമ്മാനിച്ച ഈ ചിത്രം കയ്യിലെടുത്ത് ഏറെ സന്തോഷത്തോടെ നിൽക്കുന്ന ദിലീപിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുകയാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് താരം പറയുന്ന വാക്കുകൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

 

വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടുപോയ ദിലീപിന്റെ അച്ഛന്റെ കൂടെ കുടുംബം ഒന്നിച്ച് കാണുവാൻ സാധിച്ച സന്തോഷത്തിലാണ് താരം. മഹാലക്ഷ്മി ഇതുവരെ എന്റെ അച്ഛനെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവൾ എന്റെ അച്ഛന്റെ കൂടെയിരിക്കുന്നത് പറഞ്ഞറിയിക്കാൻ പോലും സാധിക്കാത്തവിധം ഒത്തിരി സന്തോഷം തന്നെയാണ് എനിക്ക് ഉള്ളത് എന്നായിരുന്നു താരം സോഷ്യൽ മെറീഡിയയിലൂടെ പറഞ്ഞെത്തിയ വാക്കുകൾ. നിരവധി ആരാധകർ തന്നെയാണ് ഈ അവസരത്തിൽ അനേകം കമന്റുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *