എണ്ണയാണോ നിങ്ങളുടെ പ്രശ്നം!! ഇനി ഒട്ടുംതന്നെ എണ്ണ കുടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പഴംപൊരി ഉണ്ടാക്കാം… ടേസ്റ്റ് ആണെങ്കിലോ ഉഗ്രൻ.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒത്തിരി ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി. വളരെ എളുപ്പത്തിൽ നമുക്ക് പഴംപൊരി ഉണ്ടാക്കുവാൻ കഴിയും. സാധാരണ വീടുകളിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ധാരാളം എണ്ണയാണ് കാണുന്നത്. എങ്ങനെ ഈ എണ്ണയെ ഇല്ലാതാക്കുവാൻ സാധിക്കും എന്ന പലരും ചിന്തിക്കാറുണ്ട്. ഈയൊരു മെത്തേഡിലൂടെ ഉണ്ടാക്കി നോക്കൂ പഴംപൊരി പൊങ്ങി വരുകയും ഒട്ടുംതന്നെ എണ്ണ കുടിക്കാതെ നല്ല സ്വാദിൽ ഉണ്ടാക്കിയെടുക്കുവാനും സാധിക്കും.

   

അതിനായി ഒരു പാത്രത്തിലേക്ക് നിങ്ങൾ എത്രയാണോ പഴംപൊരി ഉണ്ടാക്കുന്നതെങ്കിൽ അതിന്റെ അളവനുസരിച്ച് മൈദപ്പൊടി എടുക്കാവുന്നതാണ്. പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ചെയ്തെടുക്കാം. ഒന്നര കപ്പ് വെള്ളം ഒഴിച്ച് അൽപ്പം മഞ്ഞൾപൊടിയും വിതറിക്കൊടുത്ത് നല്ല രീതിയിൽ ഇളക്കിയെടുക്കുക. ഇനി നമുക്ക് ഒരു ചെറിയ ചീനച്ചട്ടിയിൽ പഴംപൊരി മുങ്ങി കിടക്കാൻ പാകത്തിലുള്ള അത്ര എണ്ണ ഒഴിച്ച് വെക്കാം.

എണ്ണ ചൂടാവുന്ന സമയം കൊണ്ട് തന്നെ പഴമെടുത്ത് കനം കുറഞ് നല്ല നീളത്തിൽ മുറിച്ചെടുക്കാം. ശേഷം എണ്ണ ചൂടായി വരുമ്പോൾ മുറിച്ചെടുത്ത പഴം മാവിൽ മുക്കി തിളച് കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇതുപോലെ ഓരോന്നായി പഴം മാവിൽ മുക്കി എണ്ണയിൽ ഇടുക. രണ്ട് മിനിറ്റ് കഴിഞ്ഞ് പഴംപൊരി മറച്ചിടുക. നല്ലതുപോലെ തിളച്ച എണ്ണ ആയതുകൊണ്ട് തന്നെ പെട്ടെന്ന് കരിയാൻ നല്ല സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തീ കുറച്ചുവെക്കുക.

 

ഇത്രയുളൂ നല്ല ചൂട് പഴംപൊരി റെഡിയായി കഴിഞ്ഞു. ഈ ഒരു റെസിപ്പി പ്രകാരം നിങ്ങൾ പഴം പൊരി ഒന്നു ഉണ്ടാക്കി നോക്കി നോക്കൂ. ഇത്രയും നാൾ കഴിച്ചതിനേക്കാൾ പതിന്മടങ്ങ് രുചിയുള്ള പഴംപൊരി തന്നെയായിരിക്കും ഇത്. സ്കൂൾ കുട്ടികൾ വീട്ടിലേക്ക് വരുമ്പോഴേക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി വയ്ക്കുവാൻ കഴിയുന്ന ഒരു സ്പെഷ്യൽ റെസിപ്പി തന്നെയാണ് ഇത്. ഇനി എണ്ണ കൂടിക്കും എന്ന ഭയത്തോടെ പഴം പൊരി കഴിക്കാതെ നിൽക്കേണ്ട ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *