ഒട്ടുംതന്നെ എണ്ണ കുടിക്കാത്ത രുചിയേറിയ പൂരി!! ഈ പൂരി ഉണ്ടാക്കുന്ന രുചിക്കൂട്ട് നിങ്ങൾക്ക് അറിയേണ്ടേ..

നമുക്കെല്ലാവർക്കും വളരെയേറെ ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് പൂരി. എന്നാൽ പലരും പൂരി ഒഴിവാക്കാറുണ്ട്. കാരണം പൂരിയിൽ ഒരുപാട് എണ്ണ ഉണ്ടാകും. ശരീരത്തിൽ എണ്ണ കൂടുന്നത് കൊണ്ട് തന്നെ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യും. എന്നാൽ ഇന്ന് നിങ്ങളോടുമായി പങ്കുവെക്കുന്നത് പൂരിയുടെ റെസിപ്പിയാണ്. ഈ റെസിപ്പി പ്രകാരം നിങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ ഒട്ടും തന്നെ എണ്ണ കുടിക്കാത്ത നന്നായി പൊന്തി നിൽക്കുന്ന പൂരിയാണ്.

   

വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. പൂരി ഉണ്ടാക്കുമ്പോൾ പൊങ്ങി വരാതിരിക്കുകയോ ധാരാളം എണ്ണ കുടിക്കുന്നുണ്ട് എങ്കിൽ ഈ ഒരു മെത്തേഡ് പ്രകാരം നിങ്ങൾ ഒന്ന് ഉണ്ടാക്കി നോക്കൂ. പൂരിക്ക്‌ ഉഗ്രൻ ടേസ്റ്റീറിയ ഇഷ്ട്ടു കറിയും ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇനി ഇതിനായി രണ്ട് കപ്പ് അളവ് ഗോതമ്പ് പൊടി, ശേഷം അര കപ്പ് മൈദ പൊടി, രണ്ട് ടീസ്പൂൺ റവ, ശേഷം ആവശ്യത്തിനുള്ള ഉപ്പ്, ഒന്നര ടേബിൾസ്പൂൺ ഓയിൽ ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കാം.

ഇനി ഇത് കുറേശ്ശെ കുറേശ്ശെ വെള്ളം ഒഴിച്ച് എടുത്ത് പൊടി നന്നായി കുഴച്ച് എടുക്കാവുന്നതാണ്. ഇളം ചൂടുവെള്ളം കൊണ്ടാണ് നിങ്ങൾ ഈ പൊടി കുഴച്ചെടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ട് കിട്ടുന്നതായിരിക്കും. ചപ്പാത്തിക്ക് കുഴച്ചെടുക്കുന്ന മാവ് പോലെ ഈ പൊടി നന്നായി കുഴച്ചെടുക്കാവുന്നതാണ്. ഇനി മാവ് ഒരു 15 ടു 20 മിനിറ്റോളം നമുക്ക് റെസ്റ്റിലായി നീക്കി വയ്ക്കാം. ആ ഒരു സമയത്ത് ഈ മാവ് ഡ്രൈ ആയി പോകാതിരിക്കാൻ വേണ്ടി അല്പം വെളിച്ചെണ്ണ തൂകി കൊടുക്കാവുന്നതാണ്.

 

ശേഷം ചെറിയ ബോൾസ് ആക്കി എടുത്ത്. ഏത് പാത്രത്തിലാണ് നിങ്ങൾ ഉണ്ടാക്കുന്നെങ്കിൽ ആ പാത്രത്തിൽ മുങ്ങി കിടക്കുവാനുള്ള പാകത്തിലുള്ള വെളിച്ചെണ്ണ ഒഴിച്ച് അത് നല്ല ചൂടായി വരുമ്പോൾ നമുക്ക് ഓരോന്നായി പൊരിച്ചെടുക്കാവുന്നതാണ്. ഇനി നമുക്കും ചൂട് പൂരിക്കൊപ്പം നല്ല ടേസ്റ്റ് ഏറിയ ഇഷ്ട്ടു കറി തയ്യാറാക്കാം. ഇഷ്ട്ടു തയ്യാറാക്കാനുള്ള ആവശ്യസാധനങ്ങളും എങ്ങനെയാണ് തയ്യാറാക്കേണ്ടത് അതിനെ മിക്സ് കൂട്ടുകളെല്ലാം താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ വിവരങ്ങൾ നൽകിയിട്ടുണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടേസ്റ്റ് ഏറിയുകരമായ പൂരിയും ഇഷ്ട്ടുവും നമുക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *