എന്റെ പൊന്നോ കിടിലൻ എന്തൊരു രുചിയാ…ഈയൊരു ഫിഷ് ഫ്രൈ ഉണ്ടെങ്കിൽ രണ്ട് കിണ്ണം വരെ ചോറുണ്ണും നിങ്ങൾ അറിയാതെ തന്നെ.

ഫിഷ് ഫ്രൈ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. ഒരു തരത്തിൽ ആരുംതന്നെ ഇഷ്ടപ്പെടാത്തവരായി ഉണ്ടാവുകയില്ല. എന്നാൽ നമ്മൾ പലരും ഏറെ ഇഷ്ടപ്പെടുന്നത് പലതരത്തിലുള്ള ഫിഷ് ഫ്രൈ ടേസ്റ്റുകളിലാണ്. എന്നാൽ അത്തരത്തിൽ എല്ലാവരെയും കൊതിപ്പിക്കുന്ന നാവിൽ വെള്ളം ഊറുന്ന ഒരു കിടിലൻ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഫിഷ് ഫ്രൈന്റെ മണം കേട്ടാൽ ഉണ്ടല്ലോ ഓ പൊളി. ഒരു രക്ഷയും ഇല്ല. റസ്റ്റോറന്റ് സ്റ്റൈലിൽ നല്ല ഗ്രേവി ആയിട്ടുള്ള ഫിഷ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

12 ഓളം ചെറിയ വെളുത്തുള്ളി, ഇഞ്ചി, 10ചെറിയ ഉള്ളി, എരുവിന് വേണ്ടി കാശ്മീരി മുളക്, പെരുംജീരകം, വേപ്പില എന്നിവ ചേർന്ന നല്ല മധുരയിൽ മിക്സിയിൽ നല്ല രീതിയിൽ അരച്ചെടുക്കാം. അരച്ചെടുത്തത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ഇനിയൊരു മസാലയിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിനുള്ള ഉപ്പ്, ഒന്നര ടീസ്പൂൺ നാരങ്ങ നേരെ എന്നിവ ചേർത്ത് എടുക്കാവുന്നതാണ്.

നമ്മുടെ ഫിഷ് ഫ്രൈയ്ക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറായിക്കഴിഞ്ഞു. ഏത് മീൻ വേണമെങ്കിലും ഈ ഒരു മസാലക്കൂട്ട് കൂടി നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇനി ഈ മീനിലേക്ക് ആവശ്യത്തിനുള്ള മസാല ഇട്ടുകൊടുത്ത് നന്നായി തേച്ചു പിടിപ്പിക്കാം. ഇനിയും ഈ മീനൊന്നും ഒരു അരമണിക്കൂർ നേരം മാറ്റി നീക്കി വയ്ക്കാവുന്നതാണ്. ഇനി ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് വെളിച്ചെണ്ണയെല്ലാം നല്ല മൂത്ത് വരുമ്പോൾ നമുക്ക് ഓരോ ഫിഷ് വെളിച്ചെണ്ണയിൽ വെച്ച് പൊരിച്ചെടുക്കാവുന്നതാണ്.

 

ഇനി ബാക്കിയുള്ള മീൻ മസാല വറുത്തെടുത്ത എണ്ണയിലേക്ക് മുഴുവനായി ഒന്ന് മൂപ്പിച്ചെടുക്കാം. ശേഷം വറുത്തെടുത്ത മീനും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇത്രേയുള്ളൂ നമ്മുടെ ഫിഷ് ഫ്രൈ റെഡിയായി കഴിഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒക്കെ കിട്ടുന്ന ഒരു ഉഗ്രൻ ടെസ്റ്റ് ഏറിയ കിടുക്കാച്ചി ഐറ്റം തന്നെയാണ് ഇത്. ഈയൊരു ഫിഷ് ഫ്രൈ കഴിക്കാൻ നിങ്ങൾ ആരും തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകണമെന്നില്ല നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *