വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് പാനിപ്പൂരി തയ്യാറാക്കി എടുക്കാം!! അതും വളരെ എളുപ്പത്തിൽ തന്നെ.

കടകളിലെല്ലാം പോയി വാങ്ങി കഴിക്കുന്ന ഉഗ്രൻ ടെസ്റ്റ് ഉള്ള ഒരു ഐറ്റം തന്നെയാണ് പാനിപ്പൂരി. പാനിപ്പൂരി മുഴുവനായി വായിൽ ഇട്ടു കഴിക്കുമ്പോൾ വരുന്ന ആ ടേസ്റ്റ് ആർക്കും പറഞ്ഞറിയിക്കാൻ ആവില്ല അത്രയും രുചിയാണ്. എന്നാൽ ഈ പാനിപൂരി ഇനി ആർക്കും വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് വീട്ടിൽ ഇത്രയും എളുപ്പത്തിൽ പാനിപൂരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

വീട്ടിലുള്ള സാധാരണ കാണുന്ന ചേരുവകൾ ഉപയോഗിച്ച് തന്നെ നമുക്കിത് തയ്യാറാക്കി എടുക്കാം. അതിനായി ആവശ്യമായി വരുന്നത് 250 എംഎൽ വറുത്ത റവയാണ്. മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ഇടുക. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും പാകത്തിനുള്ള ഉപ്പ് ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നല്ല രീതിയിൽ ഒന്ന് കുഴച്ച് എടുക്കാം.

ഇനി നമുക്ക് മധുരവും പുളിയും ആയുള്ള പാനി തയ്യാറാക്കി എടുക്കാം. അപ്പോ അതിന് വേണ്ടി ഒരു രണ്ടര കപ്പ് അളവ് വെള്ളത്തിൽ ഒരു നാരങ്ങ വലിപ്പത്തിൽ വാളൻപുളി കുതിർത്തിയെടുക്കാം. അതുപോലെതന്നെ ഒരു പന്ത്രണ്ടോളം വലിപ്പമുള്ള ഈത്തപ്പഴം വേണം. ശർക്കര പാനീയവും. ഇനി ഇതെല്ലാം കൂടി ഒന്ന് മിക്സിയിൽ അരച്ചെടുത്ത് അടുപ്പത്ത് വെച്ച് ഒന്ന് കുറുക്കി എടുക്കാം. ഇനി ഇതിലേക്ക് ഒരു ഒന്നേമുക്കാൽ കപ്പ് അളവിൽ അല്പം വെള്ളം ചേർത്ത് കൊടുക്കാം.

 

ഒപ്പം ആ വെള്ളത്തിൽ അര ടീസ്പൂൺ ജീരകവും മുളകും പൊടിയും ചേർത്തു കൊടുക്കാം. ഇനി നമുക്ക് റെസ്റ്റിൽ വച്ച മാവ് പരത്തിയെടുക്കാം. മാവ് പരത്തിയെടുക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയിട്ട് കുറച്ച് ഓയിൽ ഒന്ന് തൂലിച്ച് കൊടുക്കുക. ശേഷം മാവ് പരത്തിയെടുക്കാവുന്നതാണ്. പിനീട് ചെറിയ ചെറിയ റൗണ്ടുകൾ ആക്കിയിട്ട് മുറിച്ചെടുക്കാം. ഇനി ഇതൊന്ന് എണ്ണയിലേക്ക് ഇട്ടു കൊടുക്കുമ്പോൾ മുറിച്ചെടുത്ത റൗണ്ടുകളെല്ലാം പൊള്ളച്ചു വരുന്നതായി കാണാം. പാനി പൂരി ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *