അരി വറുത്ത് നല്ല സ്വാദോട് കൂടിയ അവിലോസ് പൊടി തയാറാക്കാം…ട്രൈ ചെയ്ത് നോക്കാൻ മറക്കല്ലേ.

ചായ കൂടെ കഴിക്കാൻ ഏറെ സ്വാദുള്ള ഒരു പലഹാരമാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. അമ്മമാരൊക്കെ ഉണ്ടാക്കിത്തരുന്ന ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ് അരി പൊടിച്ച് വറുത്ത് തരുന്നത്. പലഹാരത്തെ അറിയപ്പെടുന്നത് അവലോസ്  പൊടി എന്ന പേരിലാണ്. നല്ല ടേസ്റ്റ് തന്നെയാണ് ഈ ഒരു പലഹാരം. ചായയിൽ പൊടി കലക്കി കഴിക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് മട്ടരി എടുക്കുക.

   

തെളിയുന്നത് വരെ നല്ല രീതിയിൽ ഒന്ന് കഴുകിയെടുക്കാം. അരിയിലെ വെള്ളം വാറുവാനായി വെക്കാവുന്നതാണ്. വെള്ളം വാർന്നു വരുമ്പോൾ  അരി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്താൽ നന്നായൊന്ന് വറുത്ത് എടുക്കാവുന്നതാണ്. അരി വറുത്ത് വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി ഇട്ടതിനു ശേഷം. കുറേശ്ശെയായി  പൊടിച്ചെടുക്കാവുന്നതാണ്. അരി പൊടിച്ച് ശ്രദ്ധിക്കേണ്ട കാര്യം നല്ല രീതിയിൽ നൈസ് ആകേണ്ട ആവശ്യമില്ല കുറച്ച് തരികളോട് കൂടിയാണ് ഇത് പിടിച്ച് എടുക്കേണ്ടത്.

പൊടിച്ചെടുത്തതിനു ശേഷം ഈ ഒരു പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.  പൊടി നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഇതിലേക്ക് തേങ്ങയും ശർക്കരയും ചേർത്ത്  യോജിപ്പിച്ച് കഴിക്കാവുന്നതാണ്. അപ്പോൾ ഈയൊരു അരിപ്പൊടി ഓട്ടോമല്ലാത്ത പാത്രത്തിൽ ആക്കി നന്നാക്കി അടച്ചു സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ പൊടിയിൽ എങ്ങനെയാണ് തേങ്ങയും ശർക്കരയും ചേർക്കുന്നത് എന്ന് നോക്കാം.

 

അതിനായി അല്പം തേങ്ങ പൊടിയിൽ ചേർക്കുക ശേഷം ശർക്കരകത്തി ഉപയോഗിച്ച് ചെറുതായി ചേർക്കാവുന്നതാണ്. വിഷം കൈവശ തന്നെ ഇവ മൂന്നും കൂടി നന്നായി യോജിപ്പിച്ച് എടുക്കാം. ഇത്രയുളൂ ഈ ഒരു പൊടി ചായയിൽ ചേർത്തോ വെറുതെയോ കഴിക്കാവുന്നതാണ്. മാത്രമല്ല ഇത് കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ വയറു നിറയും. അതാണ് ഈ ഒരു പലഹാരത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്. നല്ല മധുരം അറിയാം അരി വറുത്ത് ഉണ്ടാക്കുന്ന അവലോസ് നിങ്ങളൊന്ന് തയ്യാറാക്കി നോക്കൂ. ഉണ്ടാക്കി നോക്കി മറുപടി പറയാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *