ചായകടിക്ക് ഇനി പഞ്ഞി പോലെയുള്ള അപ്പം!! ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു കിടുക്കാച്ചി ഐറ്റം.

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള അടിപൊളി പലഹാരമാണ് ഈ ഒരു ഐറ്റം. ബ്രേക്ക് ഫാസ്റ്റ് നോ ഡിന്നറിനോ ഒക്കെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്ന്. ഇതിന്റെ കൂടെ നല്ല നോൺവെജ് കറിയോ വെജിറ്റബിൾ കറിയോ കൂട്ടി കഴിച്ചാൽ ഉണ്ടല്ലോ ഒരു രക്ഷയുമില്ല അത്രയേറെ രുചിയാണ്. പഞ്ഞി പോലെയുള്ള ഈ ഒരു അപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആവശ്യമായി വരുന്നത് രണ്ട് കപ്പ് പച്ചരി, രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന്. എന്നിവ ചേർന്ന് നല്ല രീതിയിൽ കഴുകിയെടുക്കുക ശേഷം ഒരു നാല് മണിക്കൂറോളം കുതിരവനായി നീക്കിവെക്കാം.

   

കുതിർന്ന കഴിഞ്ഞാൽ ഒന്നുകൂടെയും ഒന്ന് കഴുകി മിക്സിയുടെ ജാറിൽ ഇട്ട് ഒന്നോ രണ്ടോ തവണ അരച്ചെടുക്കാവുന്നതാണ്. അരച്ചെടുക്കുബോൾ അല്പം തേങ്ങയും, അരക്കപ്പ് ചോറും, പാകത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാവുന്നതാണ്. ദോശ മാവിനെക്കാട്ടും അല്പം ലൂസിൽ ആയിരിക്കണം മാവ് അരച്ചെടുക്കുവാൻ. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റിവെച്ചതിനുശേഷം ഒരു 5 മണിക്കൂർ റസ്റ്റ് ആയി നീക്കി വയ്ക്കാം.

റെസ്റ്റിന് വൈയ്ക്കുന്നതിനേക്കാൾ മുമ്പ് തന്നെ അല്പം പഞ്ചസാരയും ഈസ്റ്റും പൊടിച്ചെടുത്ത മാവിൽ ചേർക്കാവുന്നതാണ്. ഈസ്റ്റും പഞ്ചസാരയും ചേർത്താൽ നല്ല സോഫ്ട്റ്റിൽ അപ്പം ഉണ്ടാക്കുവാനായി സാധിക്കും. ഒരു നാല് നാലര മണിക്കൂർ ആകുമ്പോഴേക്കും നമ്മുടെ മാവ് നല്ല രീതിയിൽ പൊന്തി വന്നിട്ടുണ്ടാകും. ഇനി മാവ് പത്രങ്ങളിൽ ഒഴിച് കൊടുക്കുന്നതിനേക്കാൾ മുമ്പ് അല്പം ഓയിലോ നെയോ പാത്രങ്ങളിൽ ഒന്ന് തടവിൽ കൊടുക്കുക. ശേഷം പാത്രങ്ങളിൽ മാവ് ഒഴിച്ച് ആവി കേറ്റി എടുക്കാവുന്നതാണ്.

 

പത്രങ്ങളിൽ നിന്ന് പതുക്കെബ് തട്ടുബോഴേക്കും എളുപ്പത്തിൽ തന്നെ പാത്രത്തിൽ നിന്ന് അടർന്നു വരും. നിങ്ങൾ ഉണ്ടാക്കി നോക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രയേറെ സോഫ്റ്റ് ആയിട്ടുള്ള ഒന്ന് തന്നെയാണെന്ന്. പെട്ടെന്ന് തന്നെ ബ്രേക്ഫാസ്റ്റിനോടൊപ്പം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി അപ്പമാണ് ഇത്. അപ്പം ഉണ്ടാക്കാനുള്ള കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *