സദ്യയിൽ കിട്ടുന്ന അതേ സാദിൽ നല്ല പുളിയോട് കൂടിയ കുറുക്ക് കാളൻ… അപാര സ്വാദ് തന്നെ.

ഇന്ന് തയ്യാറാക്കാൻ പോകുന്നത് സദ്യയിലെ ഒരു പ്രധാന ഐറ്റമായ കാളൻ എന്ന വിഭവമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സ്വാദിഷ്ടമായ കാളൻ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കാളിനു വേണ്ടിയുള്ള കഷണങ്ങളായി ഇവിടെ ഉപയോഗിക്കുന്നത് നേത്രക്കായയും ചേനയുമാണ്. കാളന് വേണ്ടിയുള്ള ചേരുവ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. നമുക്ക് ആവശ്യമായി വരുന്നത് പച്ചമുളക് പെരുംജീരകം കറിവേപ്പില നാളികരം എന്നിവയാണ്.

   

ഒന്നര കപ്പ് വെള്ളം അടുപ്പത്ത് വയ്ക്കുക വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് ചേനയും ചെറിയ കഷണങ്ങളാക്കി ചേർക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും കൂടി ചേർക്കാം. ശേഷം ഒരു കാൽ ടീസ്പൂൺ കാശ്മീരി ചില്ലിയും ചേർത്ത് 10 മിനിറ്റ് നേരം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. നേരത്തെ അരച്ചെടുത്ത ചേരുവ എല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. നല്ലതുപോലെ ഇളക്കി കൊടുക്കാം.

ഇനി കാളനീലേക്ക് പാകത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. കാളനിലിൽ കഷ്ണങ്ങളെല്ലാം നല്ല രീതിയിൽ വെന്ത് വന്നതിന് ശേഷം മാത്രമേ ആവശ്യത്തിനുള്ള ഉപ്പ് ഇട്ട് കൊടുക്കാറുള്ളൂ. അൽപനേരം ഇങ്ങനെ ഇളക്കിയതിനു ശേഷം ഫ്‌ളൈയിം ഓഫാക്കാവുന്നതാണ്. ശേഷം 5 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് പാകത്തിനുള്ള തൈര് ചേർത്ത് കൊടുക്കാവുന്നതാണ്. കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കാം.

 

ഉലുവ പൊടി ചേർക്കുന്നത് കൊണ്ട് നല്ല ഫ്ലാവർ തന്നെയാണ് കിട്ടുക. ഇനി ഇതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കാം. ശേഷം നമ്മൾ ഇതിലേക്ക് ചേർക്കുന്നത് ഒരു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് അല്ലെങ്കിൽ പഞ്ചസാര. നമുക്ക് കടുക് വറുത്ത് നാളിലേക്ക് ചേർക്കാവുന്നതാണ്. സമയത്തിനുള്ളിൽ തന്നെ നല്ല സ്വാദോട് കൂടിയ കാളൻ റെഡിയായി കഴിഞ്ഞു. പ്രകാരം കാണാൻ വിശദ വിവരങ്ങൾ താഴെ വീഡിയോ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *