കൊച്ചു കുട്ടിയോടൊപ്പം കളിച്ചും ചിരിക്കും മമ്മൂക്ക!! മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം കണ്ട് ഇത്രയ്ക്കും സിമ്പിൾ ആയിരുന്നോ ഇക്ക എന്ന് ആരാധകർ. | Mammooka Laughs And Plays With The Little Boy.

Mammooka Laughs And Plays With The Little Boy : ആരാധകർ ഒന്നടക്കം സ്നേഹിക്കുന്ന താരമാണ് നടൻ മമ്മൂക്ക. ഇക്കയുടെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറെ ഇടം നേടിയിരിക്കുന്നത് കാതൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുട്ടിയുമായി ഓടിച്ചാടി കളിക്കുന്ന മെഗാസ്റ്റാർ മമ്മൂക്കയുടെ വീഡിയോയാണ്. ജ്യോതികയും മമ്മൂട്ടിയും ഏറെ നാളുകൾക്ക് ശേഷം പരസ്പരം ഒന്നിക്കുന്ന ചിത്രമായ കാതൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഈ സംഭവം നടക്കുന്നത്.

   

മെഗാ സാർ മമ്മൂട്ടി യോടൊപ്പം ഇവ മറിയം കളിക്കുന്ന വീഡിയോ ഇപ്പോൾ അമ്മ സൻസി അനിൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന് താഴെ പങ്കു വശത്തിയ ക്യാപ്ഷനും ഇപ്പോൾ ഏറെ ഇടം നേടിയിരിക്കുന്നു. ” ഇന്നെന്റെ മകൾക്ക് അറിയില്ല അവൾ ചേർന്ന് നിൽക്കുന്നതും ഓടിച്ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെതലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്ന്.

നാളെ അവൾ ഇത് അഭിമാനത്തോടെ കാണും ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും… ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്നും മടങ്ങി പോകാൻ പറ്റുമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി ” എന്നാണ് അമ്മ സൻസി പങ്കുവെത്തിരിക്കുന്ന വാക്കുകൾ. എൽകെജി വിദ്യാർത്ഥിനിയാണ് ഇവ മറിയം. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ഈ കൊച്ചു മിടുക്കി ഓടിച്ചാടി നടക്കുകയും സ്വകാര്യം പറഞ്ഞ് കളിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ്.

 

റോർഷാക്ക് സിനിമയ്ക്ക് ശേഷം ജിയോ ബേബി പുറത്തിറക്കുന്ന പുതിയ സിനിമയാണ് കാതൽ. കാതൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭം മുതൽ തന്നെ നിരവധി സന്തോഷകരമായ വാർത്തകൾ തന്നെയാണ് നിറയുന്നത്. ഈ കൊച്ചു പെൺകുട്ടിയുമായുള്ള മമ്മൂക്കയുടെ കളിച്ചിരികൾ ഏറ്റെടുത്തുകൊണ്ട് എത്തുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Sincy Anil (@sincy_anil)

Leave a Reply

Your email address will not be published. Required fields are marked *