ബഡായി ആര്യ വിവാഹിതയാകുന്നു… താരം വിവാഹം കഴിക്കാൻ പോകുന്ന വരൻ ആരെന്ന് തുറന്നു പറഞെത്തുകയാണ് !! താരത്തിന്റെ വാക്കുകൾ കേട്ട് സ്നേഹ സ്പർശത്താൽ മലയാളികൾ. | Badai Arya Gets Married.

Badai Arya Gets Married : മലയാളികൾക്ക് വളരെയേറെ സുപരിചിതമായ താരമാണ് ബഡായി ആര്യ. താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതുബോൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ടെലിവിഷൻ അവതാരകയും മലയാള സിനിമ അഭിനേത്രിയും മോഡലും കൂടിയാണ് ആര്യ ബഡായി. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോയായ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം വേഷത്താൽ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ആര്യ.

   

2015 പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് താരം കടന്നെത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ കല്യാണ വാർത്തകളാണ്. താരത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ താരം പറഞ്ഞിരുന്നു. എന്നാൽ തനിക്ക് രണ്ടാമത് വിവാഹം ചെയ്യുവാൻ ആഗ്രഹമുണ്ടെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പറഞ്ഞെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തിനുള്ള തന്റെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ആര്യയുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

ബഡായി ടാക്കീസ് എന്നാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെയാണ് താരം എല്ലാ കാര്യങ്ങളും പങ്കുവെച്ചുകൊണ്ട് എത്താറ്. അനേകം രസകരമായ വീഡിയോകൾ തന്നെയാണ് താരം പങ്കുവെച്ച് എത്താറുള്ളത്. “കല്യാണ പർച്ചേസ് 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്”. ഇത്രയും ഒരുങ്ങി വന്നത് സ്പെഷ്യൽ ഡേ ആയതുകൊണ്ടാണ്. വെഡിങ്ങിന് വേണ്ടി സ്വർണങ്ങൾ വാങ്ങിക്കുവാൻ ആയി പോകുകയാണ് നമ്മൾ ഇപ്പോൾ. അനുജത്തിയുടെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ചോദിച്ച് ആരാധകർ എത്താറുണ്ട്.

 

ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഇതാണ്. “നല്ലൊരു പാർട്ട്ണറെ കിട്ടിയാൽ എനിക്കും കല്യാണം കഴിക്കണം. എന്റെ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഞാനിപ്പോൾ”. താരം വിവാഹിതരാവുകൾ പോകുന്നു എന്ന വാർത്ത കണ്ടപ്പോൾ തന്നെ ആരാധകർ ചോദിക്കുന്നത് ആരാണ് വരൻ എന്നാണ്. എന്നാൽ വരന്റെ പേര് പറയാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ത്രില്ലിംഗ് ഏറിയ സസ്പെൻസ് സമ്മാനിച്ചിരിക്കുകയാണ് ആര്യ ബഡായി.

Leave a Reply

Your email address will not be published. Required fields are marked *